Advertisment

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കാത്ത് രാഷ്ട്രീയലോകം.

11, DEC 2018, 10:18 AM IST

ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാതെ തിരഞ്ഞെുപ്പിനെ നേരിട്ട ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം

ആകെയുള്ള 90 സീറ്റില്‍ 60 സീറ്റിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു

ഭരണകക്ഷിയായ ബിജെപി 23 സീറ്റില്‍ ഒതുങ്ങി മുഖ്യമന്ത്രി രമണ്‍സിംഗ് പിന്നില്‍

12, NOV 2018, 10:05 AM IST

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പിന്നില്‍

തെലങ്കാനയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയെങ്കിലും, മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്‍റെ വിജയം ഉറപ്പിക്കാനാവാത്തത് പാര്‍ട്ടി ക്യാംപുകളെ ആശങ്കയിലാഴ്ത്തി. വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ അദ്ദേഹം പിന്നിലാണെന്നാണ് വിവരം

11, DEC 2018, 10:00 AM IST

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ ചിത്രവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി

12, NOV 2018, 10:01 AM IST

എഐഎംഐഎം നേതാവ് അക്ബറുദ്ദിൻ ഒവൈസി ചന്ദ്രയാന്‍ഗുട്ടയില്‍ നിന്നും വിജയിച്ചു

11, DEC 2018, 9:59 AM IST

മധ്യപ്രദേശില്‍ തൂക്കുമന്ത്രിസഭ

മധ്യപ്രദേശില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

ആകെയുള്ള 230 സീറ്റുകളില്‍ 111 സീറ്റില്‍ കോണ്‍ഗ്രസും 109 സീറ്റില്‍ ബിജെപിയും മുന്നില്‍

ബിഎസ്പി അഞ്ച് സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു

12, NOV 2018, 9:58 AM IST

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം വര്‍ധിപ്പിച്ചു

ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റുകളില്‍ 58 എണ്ണത്തിലും ലീഡുറപ്പിച്ച് കോണ്‍ഗ്രസ്

ബിജെപി 26 സീറ്റുകളിലൊതുങ്ങി... മറ്റുള്ളവര്‍ ആറ് സീറ്റുകളില്‍

11, DEC 2018, 9:57 AM IST

മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുന്നു

മധ്യപ്രദേശില്‍ 110 സീറ്റില്‍ ബിജെപി 109 സീറ്റില്‍ കോണ്‍ഗ്രസ്

മറ്റുള്ളവര്‍ 7 സീറ്റുകളില്‍

ആകെ സീറ്റുകള്‍ 230... ലീഡറിഞ്ഞത് 227- സീറ്റുകളില്‍

11, DEC 2018, 9:56 AM IST

മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി

മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി

എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉറപ്പിച്ചു

നാല്‍പത് സീറ്റുകളില്‍ 23 സീറ്റുകളില്‍ എംഎന്‍എഫ് ലീഡ് ചെയ്യുന്നു

കോണ്‍ഗ്രസിന് 10 സീറ്റ് മാത്രം

മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റ്

12, NOV 2018, 9:54 AM IST

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് മുന്നേറ്റം, അജിത്ത് ജോഗി മൂന്നാ സ്ഥാനത്ത്

മുന്‍മുഖ്യമന്ത്രി അജിത്ത് ജോഗി മര്‍വാഹി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.. ജോഗിയുടെ സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു.. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത്

11, DEC 2018, 9:44 AM IST

കോണ്‍ഗ്രസ് ക്യാംപില്‍ ആഘോഷം തുടങ്ങി, പ്രതികരിക്കാതെ ബിജെപി വക്താക്കള്‍

മൂന്ന് സംസ്ഥാനങ്ങളിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് ക്യാംപില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു

ബിജെപി ക്യാംപില്‍ മ്ലാനത, പ്രതികരിക്കാതെ ബിജെപി വക്താക്കള്‍

Advertisment