Advertisment

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസമെന്ന് സൂചന

New Update

publive-image

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മാസം ഉണ്ടായേക്കുമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടപ്പിലാക്കാനാണ് സാധ്യത. ഏപ്രില്‍ 30-നകം നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്ന തരത്തില്‍ ഫെബ്രുവരി പകുതിയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷക സംഘം കേരളം സന്ദര്‍ശിച്ചതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നിലവില്‍ പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ജനുവരി അവസാനത്തോടെയാകും കേരളം സന്ദര്‍ശിക്കുക.

Advertisment