സഹായധനം കൈമാറി .

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, April 23, 2019

റിയാദ് : ഹോത്താ ബനി തമീമിൽ കഴിഞ്ഞ 20 വർഷമായി മസ്‌റ ജോലി ചെയ്തു വരവേ ജോലിക്കിടെ ഈന്തപന മരത്തിൽ നിന്നും വീണു ഗുരുതരമായ പരിക്ക് പറ്റുകയും നട്ടെല്ലിന് ക്ഷതമേൽകുകയും ചെയ്ത പാലക്കാട് ചെർപ്പുളശേരി സ്വദേശി സൈദ് എന്നവർക് ഹോത്താ മലയാളീസ് ചാരിറ്റി ഓർഗനൈസേഷൻ (HMCO) സ്വരൂപിച്ച സഹായധനം അദ്ദേഹത്തിന് കൈമാറി.

വളരെ പരിതാപകരമായ അവസ്ഥയിൽ ആയതിനാലും അടുത്ത ഒരു വർഷത്തെ ചികിത്സ ആവശ്യം ആയതിനാലും തുടര്ചികിത്സക്ക് വേണ്ടി സ്പോൺസർ എക്സിറ്റ് അടിച്ചു നൽകുക ആയിരുന്നു. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന സൈദിന് സൗദിയിൽ ചികിത്സയും ടിക്കറ്റും സ്പോൺസർ നൽകി എങ്കിലും കൂടെ യാത്ര ചെയ്യുന്നവരുടെ ടിക്കറ്റും തുടർ ചികിത്സയും മനസിലാക്കി HMCO ഭാരവാഹികളുടെ പരിശ്രമത്തിന്റെ ഫലമായി ഹോതയിലെ  സുമനസ്സുകളുടെ കയ്യിൽ നിന്നും പിരിചെടു ത്ത തുക അദ്ദേഹത്തിന് കൈമാറുക ആയിരുന്നുസഹായിച്ച സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞ് അദ്ദേഹം വൈകിട്ട് നാട്ടിലേക്ക് തിരിച്ചു.

×