Advertisment

സർക്കാർ; കഥ മോഷണത്തിന് വിജയ്ക്കും മുരുകദോസിനും എതിരെ കേസുമായി അസിസ്റ്റന്റ് ഡയറക്ടര്‍

author-image
ഫിലിം ഡസ്ക്
New Update

ദീപാവലിക്ക് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് വിജയ് ചിത്രമായ സര്‍ക്കാര്‍. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 6ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നേതാക്കളെ നേരിടാന്‍ ഇറങ്ങുന്ന അവതാരമാണ് ഇക്കുറി വിജയ്ക്കുള്ളത്. എന്നാല്‍ റിലീസിന് മുന്‍പ് തന്നെ തിരക്കഥ മോഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍ തടസ്സങ്ങള്‍ നേരിടുകയാണ്.

Advertisment

publive-image

അസിസ്റ്റന്റ് ഡയറക്ടര്‍ വരുണ്‍ രാജേന്ദ്രയാണ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. 2007ല്‍ ഈ കഥ റൈറ്റേഴ്‌സ് അസോസിയേഷനില്‍ ഇദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നു. സെങ്കോല്‍ എന്നായിരുന്നു പേര്. ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും കടന്ന് നിയമപരമായ പോരാട്ടത്തിന് ഇറങ്ങുകയാണ് വരുണ്‍. ചിത്രത്തിനെതിരെ ഇദ്ദേഹം കേസ് ഫയല്‍ ചെയ്ത് കഴിഞ്ഞു.

 

publive-image

റൈറ്റേഴ്‌സ് അസോസിയേഷന്‍ മേധാവിയായ അഭിനേതാവും, എഴുത്തുകാരനുമായ ഭാഗ്യരാജ് വരുണിന് പിന്തുണ നല്‍കുന്നുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്നും വിധി പ്രസ്താവിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കഥയ്ക്ക് ക്രെഡിറ്റ് നല്‍കുകയും, 30 ലക്ഷം രൂപ ശമ്പളവും നല്‍കണമെന്നാണ് വരുണിന്റെ ആവശ്യം. അല്ലാത്ത പക്ഷെ ചിത്രം നിരോധിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

ഒക്ടോബര്‍ 30നുള്ളില്‍ പ്രതികരണം അറിയിക്കാന്‍ കോടതി സര്‍ക്കാരിന്റെ നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചു. വിജയെ നായകനാക്കി മുരുകദോസ് ഒരുക്കിയ കത്തിയും സമാനമായ ആരോപണങ്ങള്‍ നേരിട്ടിരുന്നു.

Advertisment