Advertisment

പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

New Update

കോഴിക്കോട്: കോവിഡ് ബാധിതരായി അസുഖത്തെ അതിജീവിച്ചവര്‍ക്ക് തുടര്‍ പരിചരണ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ പ്രത്യേക ചികിത്സാ വിഭാഗമായ പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് 19 ബാധിതരായ ശേഷം അസുഖത്തെ അതിജീവിക്കുന്ന പത്ത് മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ക്ക് ഗുരുതരമായ തുടര്‍ അസുഖങ്ങള്‍ ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ വിലയിരുത്തിയിട്ടുണ്ട്.

Advertisment

publive-image

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ജനറല്‍ മെഡിസിന്‍, ഹൃദ്രോഗം, ന്യൂറോളജി, മാനസിക സമ്മര്‍ദ്ദം തുടങ്ങി നിരവധിയായ വിഷയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് കോവിഡ് മുക്തരായവരില്‍ കാണപ്പെടുന്നത്. കൃത്യമായ ചികിത്സ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുകയാണെങ്കില്‍ ഫലപ്രദമായി അതിജീവിക്കുവാന്‍ സാധിക്കുന്ന രോഗാവസ്ഥകളാണ് ഇതില്‍ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ പൂര്‍ണ്ണസജ്ജമായ കോവിഡാനന്തര ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യകതകള്‍ ഇന്ന് ലോകമാകമാനം ഗൗരവത്തോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫാമിലി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മറ്റ് എല്ലാ ചികിത്സാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് കോവിഡ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്.

ആശുപത്രിയിലെത്തിയുള്ള ചികിത്സയ്ക്ക് പുറമെ ആസ്റ്റര്‍ മിംസിന്റെ ഹോംകെയര്‍ വിഭാഗത്തിന്റെ സഹകരണത്തോടെ തുടര്‍ ചികിത്സകളും രക്തപരിശോധനകളും മറ്റും വീടുകളില്‍ എത്തിച്ച് നല്‍കുവാനും, അതീവ ഗുരുതരാവസ്ഥിയുള്ള രോഗികള്‍ക്ക് ഐ സി യു സംവിധാനം വീട്ടില്‍ തന്നെ ലഭ്യമാക്കുവാനുമുള്ള സൗകര്യങ്ങളും അനുബന്ധമായി ലഭ്യമാണ്.

covid 19 aster mims
Advertisment