Advertisment

2000 ഡബ്ല്യുഒ 107! ബുർജ് ഖലീഫയുടെ അത്രയും വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് പകൽ ഭൂമിയെ കടന്ന് പോകും

New Update

ബുർജ് ഖലീഫയുടെ അത്രയും വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയെ കടന്ന് പോകും. 2000 ഡബ്ല്യുഒ 107 എന്നാണ് ശാസ്ത്രലോകം ഈ ഛിന്നഗ്രഹത്തിന് നൽകിയ പേര്. 820 മീറ്ററിലധികം ഉയരവും 500 മീറ്ററിലേറെ വീതിയുമാണ് ഛിന്നഗ്രഹത്തിനുള്ളതെന്ന് നാസ വ്യക്തമാക്കുന്നു. പകൽ സമയത്താണ് ഛിന്നഗ്രഹം ഭൂമിയുടെ സമീപത്ത് കൂടെ പോകുകയെന്നും നാസ കുറിപ്പിൽ അറിയിച്ചു.

Advertisment

publive-image

ലോകത്തിലേക്കും ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് 829.8 മീറ്ററാണ് ഉയരം. സഞ്ചാരപഥം തെറ്റിയാൽ ഭൂമിക്ക് കേട്പാട് വരുത്താൻ ശേഷിയുള്ള ഛിന്നഗ്രഹമാണ് 2000 ഡബ്ല്യു ഒ107.

ഭൂമിക്ക് അടുത്തുകൂടെയാണ് പോകുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നതെങ്കിലും 43 ലക്ഷം കിലോമീറ്റർ അകലെയാണ് ഛിന്നഗ്രഹത്തിന്റെ കൃത്യമായ ദൂരം. അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തേക്കാൾ കൂടുതൽ ദൂരത്തിലാണ് ഭീമൻ ഛിന്നഗ്രഹം കടന്നുപോകുന്നത്. ഇനി 2031 ഫെബ്രുവരിയിലാകും ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് സമീപം എത്തുക.

asteroid earth
Advertisment