Advertisment

ഭൂമിയിലേക്ക് വരുന്ന ആ ഭീമൻ ഉൽക്കയെ ഭൂമിയിലെ ഒരു സംവിധാനത്തിനും തടയാനാവില്ല, രക്ഷപെടാൻ വഴിയില്ല'; ഉൽക്ക ഭൂമിയിൽ പതിച്ചാൽ അമേരിക്കയുടെ പടിഞ്ഞാറൻ തീരം മുഴുവൻ ഇല്ലാതാകും വിധം സുനാമി ഉണ്ടാകും ; ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ഇലോൺ മസ്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിംഗ്ടണ്‍ : ഒരു വലിയ ഉൽക്ക ഭൂമിയിലേക്ക് പതിക്കുമെന്ന പ്രവചനവുമായി സ്‌പേസ്‌ എ‌ക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക്. ഭൂമിയിലെ ഒരു സംവിധാനത്തിനും ആ ഉൽ‌ക്കയെ തടയാനാവില്ലെന്നാണ് മസ്‌ക് പറയുന്നത്. ബഹിരാകാശ സംവിധാനങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു ഇലോൺ മസ്‌ക്ക്

Advertisment

publive-image

2029ൽ ഭൂമിക്ക് സമീപത്ത് കൂടി പോകുന്ന 99942 അപോഫിസ് എന്ന ഉൽക്ക ഭൂമിക്ക് വലിയ ഭീഷണി തീർക്കില്ല. എന്നാൽ ഏതാനം വർഷത്തിനു ശേഷം മറ്റൊരു ഉൽക്ക ഭൂമിയിൽ പതിക്കും, അത് തടയാൻ നമ്മുടെ ഒരു പ്രതിരോധ സംവിധാനത്തിനും സാധിക്കില്ല എന്നും മസ്‌ക് ട്വിറ്ററിൽ കുറിച്ചു.

അപോഫിസ് ഉൽക്ക ഭൂമിയിൽ പതിച്ചാൽ അമേരിക്കയുടെ പടിഞ്ഞാറൻ തീരം മുഴുവൻ ഇല്ലാതാകും വിധം സുനാമി ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞനായ നീൽ ഡിഗ്രാസ് ടൈസൻ പറയുന്നത്.

2020 ഏപ്രിൽ 13നാണ് അപോഫിസ് ഭൂമിക്ക് സമീപത്ത് കൂടി കടന്നു പോവുമെന്ന് നാസ കണക്കുകൂട്ടുന്നത്. ഭൂമിക്ക് 19000 മൈൽ അല്ലെങ്കിൽ 31000 മൈൽ അകലെ അപോഫിസ് എത്തുമെന്നാണ് കണക്കാക്കുന്നത്.

Advertisment