ഓരോ തുലാഭാരത്തിനും ഓരോരോ ഫലങ്ങള്‍..

Monday, October 1, 2018

ഹൈന്ദവവിശ്വാസപ്രകാരം ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ഭക്തന്റെ തൂക്കത്തിന് തുല്യമായോ അതിൽ കൂടുതലോ ദ്രവ്യം തുലാസിൽ വച്ച് ഭഗവാന് സമർപ്പിക്കുന്നതാണ് ചടങ്ങ് . കാര്യസിദ്ധിക്കനുസൃതമായി ദ്രവ്യം വ്യത്യസ്തമായിരിക്കും. ദുരിതശാന്തിക്കായും ആഗ്രഹപൂർത്തീകരണത്തിനായും രോഗശമനത്തിനായും നടത്തുന്ന ശ്രേഷ്ഠമായ വഴിപാടാണിത്.

കുഞ്ഞുങ്ങൾക്കു വേണ്ടി തുലാഭാരം സമർപ്പിക്കുമ്പോൾ ദ്രവ്യങ്ങൾ പ്രത്യേകിച്ച് നോക്കേണ്ടതില്ല എന്ന് പറയപ്പെടുന്നു . ഭക്തരുടെ ആഗ്രഹത്തിനനുസരിച്ച് ഇഷ്ടമുള്ള ദ്രവ്യം കൊണ്ട് തുലാഭാരം നടത്തുന്നതിൽ തെറ്റില്ല. ഓരോ ദ്രവ്യങ്ങൾക്കൊണ്ടു സമർപ്പിക്കുന്ന തുലാഭാരത്തിനു ഓരോരോ ഫലങ്ങളാണുള്ളത്.

നെല്ല്, അവൽ – ദാരിദ്രശമനം

ശർക്കര – ഉദരോഗശാന്തി

പഞ്ചസാര – പ്രമേഹ രോഗശാന്തി

കദളിപ്പഴം – രോഗശാന്തി

എള്ള് – ശനിദോഷ ശാന്തി , ദീർഘായുസ്സ്

മഞ്ചാടിക്കുരു – മനഃശാന്തി , ദീർഘായുസ്സ്

ചേന – ത്വക്ക് രോഗശമനം

ഉപ്പ് – ഐശ്വര്യലബ്ധി ,ത്വക്ക് രോഗശാന്തി , ദൃഷ്ടിദോഷ ശമനം

നാണയം – വ്യാപാരാഭിവൃദ്ധി

വെണ്ണ – അഭിവൃദ്ധി

×