Advertisment

നേഴ്സായിരുന്ന അമ്മയെ ആശുപത്രിയില്‍ പെണ്ണുകാണാന്‍ ചെന്ന അച്ഛന്‍; നേഴ്‌സസ് ദിനത്തില്‍ കുറിപ്പുമായി അശ്വതി ശ്രീകാന്ത്

author-image
ഫിലിം ഡസ്ക്
New Update

ഈ നേഴ്‌സസ് ദിനത്തില്‍ ഒരു നേഴ്സ് ആയിരുന്ന തന്റെ അമ്മയെക്കുറിച്ചാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്. ജീവിത തിരക്കുകളില്‍ നേഴ്‌സിങ് സ്വപ്‌നങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നപ്പോഴും അമ്മ ഇന്നും കൈവിടാതെ കാത്ത ആ പാഠങ്ങള്‍ക്ക് അശ്വതി നല്‍കുന്ന സല്യൂട്ട് ആണ് ഈ പോസ്റ്റ്. പോസ്റ്റ് ചുവടെ വായിക്കാം:

Advertisment

publive-image

അമ്മ നഴ്‌സ്‌ ആയി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ആണ് അച്ഛന്‍ അമ്മയെ പെണ്ണുകാണാന്‍ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗള്‍ഫുകാരന്റെ വിവാഹ പരസ്യം പത്രത്തില്‍ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തില്‍ കത്തെഴുതിയത്. ഗള്‍ഫുകാരനെ കല്യാണം കഴിച്ച്‌ കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും.

പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു. അമ്മ പക്ഷേ പഠിച്ചത് ഒരിക്കലും മറന്നില്ല. വാടക വീടിന്റെ അരിക് മുറിയിലെ ക്ലിനിക്കില്‍ പനിയ്ക്ക് മരുന്ന് വാങ്ങാനും മുറിവ് വച്ച്‌ കെട്ടാനും ഇഞ്ചക്ഷന്‍ എടുക്കാനും വന്നിരുന്ന ആളുകളെ കണ്ടാണ് എന്റെ ബാല്യം കണ്ണു തുറന്നിരുന്നത്. അമ്മയോട് അക്കാലത്ത് ഒരു പാരാസെറ്റമോള്‍ എങ്കിലും വാങ്ങിയിട്ടില്ലാത്ത തട്ടക്കുഴക്കാര്‍ കുറവായിരിക്കും... Betadine ന്റെയും ഡെറ്റോളിന്റെയും മണമായിരുന്നു വീടിന്... !! നഴ്സിങ് പഠിക്കുന്ന കാലത്ത് ഡെഡ്ബോഡി ഒക്കെ തൊട്ടിട്ടുണ്ടെന്ന് അമ്മ ഒരിക്കല്‍ പറഞ്ഞതില്‍ പിന്നെ ദിവസങ്ങളോളം അമ്മയുടെ കൈയില്‍ പോലും തൊടാതെ നടന്നിട്ടുണ്ട് ധൈര്യശാലിയായ ഞാന്‍.

Advertisment