Advertisment

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കിൽ; ബോളീവിയയെ പിന്നിലാക്കി ഇന്ത്യയ്ക്ക് റെക്കോഡ്‌

New Update

publive-image

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് കിഴക്കന്‍ ലഡാക്കില്‍ നിര്‍മിച്ച് ഇന്ത്യ. 19,300 അടി ഉയരത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് (ബി.ആര്‍.ഒ) റോഡ് നിര്‍മിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബൊളീവിയയില്‍ ഉതുറുങ്കു അഗ്നിപര്‍വ്വതത്തിനടുത്തുള്ള 18,953 അടി ഉയരത്തിലുള്ള റോഡിന്റെ റെക്കോര്‍ഡ് ഇത് തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലേയിൽനിന്ന് ചിസുമളെയേയും ഡെംചോക്കിനേയും റോഡ് ബന്ധിപ്പിക്കുന്നതിനാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും. പുതിയ റോഡ് സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലഡാക്കിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നു കേന്ദ്ര സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ലഡാക്കിലെ 17,600 അടി ഉയരമുള്ള ഖർദുങ് ലാ പാസ് റോ‍‍ഡും ലോകത്തിലെ ഏറ്റവും ഉയർന്ന റോഡുകളിൽ ഒന്നാണ്.

Advertisment