മറിയം വയസ് 40, ജന്മം നല്‍കിയ കുട്ടികളുടെ എണ്ണം 38

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, October 21, 2018

Image result for mariyam uganda

മറിയം നബാടാന്‍സിയെന്ന ഉഗാണ്ടന്‍ വനിതയ്ക്ക് 40 വയസ്. എന്നാല്‍ ഇവരുടെ മക്കളുടെ എണ്ണം 38. ​ഗാ​ണ്ട​യി​ലെ മു​കോ​ണോ ജി​ല്ല​ സ്വദേശിയാണ് ഇവര്‍. മറിയത്തിന്‍റെ കഥ ഇങ്ങനെ, വ​ള​രെ ദു​രി​ത​പൂ​ർ​ണ​മാ​യ അ​നു​ഭ​വ​ത്തി​ൽ കൂ​ടി​യാ​ണ് മ​റി​യം ത​ന്‍റെ ചെ​റു​പ്പ​കാ​ലം ചി​ല​വ​ഴി​ച്ച​ത്. മ​റി​യ​ത്തെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും ഇ​വ​രു​ടെ ര​ണ്ടാ​ന​മ്മ​യ്ക്ക് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. ഇ​വ​രെ ഇ​ല്ലാ​താ​ക്കു​വാ​ൻ ഭ​ക്ഷ​ണ​ത്തി​ൽ കു​പ്പി​ച്ചി​ല്ല് പൊ​ടി​ച്ച് ക​ല​ർ​ത്തി ന​ൽ​കി​യ​പ്പോ​ൾ മ​റി​യ​ത്തി​ന്‍റെ നാ​ല് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ​ത് ജീ​വ​ന​യി​രു​ന്നു. മ​റി​യം മാ​ത്ര​മാ​ണ് ഈ ക്രൂരകൃത്യത്തില്‍ നിന്നും ര​ക്ഷ​പെ​ട്ട​ത്.

Image result for mariyam uganda

ഇവിടെ നിന്നും രക്ഷപ്പെട്ട മറിയം വീ​ണ്ടു​മൊ​രു ദു​രി​ത​ത്തി​ലേ​ക്കാ​ണ് മ​റി​യം ക​ട​ന്നു ക​യ​റി ചെ​ന്ന​ത്. പ​ന്ത്ര​ണ്ട് വ​യ​സു​ള്ള​പ്പോ​ൾ 28 വ​യ​സ് കൂ​ടു​ത​ലു​ള്ള ഒ​രാ​ൾ​ക്ക് മ​റി​യ​ത്തെ വീ​ട്ടു​കാ​ർ വി​വാ​ഹം ചെ​യ്തു ന​ൽ​കി. കാ​ര​ണം മ​റി​യ​ത്തെ അ​യാ​ൾ ത​രം​കി​ട്ടു​മ്പോ​ഴെ​ല്ലാം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു.1994ൽ ​പ​തി​മൂ​ന്ന് വ​യ​സു​ള്ള​പ്പോ​ഴാ​ണ് മ​റി​യം ആ​ദ്യ​മാ​യി അ​മ്മ​യാ​കു​ന്ന​ത്. ആ​ദ്യ പ്ര​സ​വ​ത്തി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കാ​ണ് മ​റി​യം ജ​ന്മം ന​ൽ​കി​യ​ത്.

At 40, she has given birth to 38 children

ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും ഗ​ർ​ഭി​ണി​യാ​യ ഇ​വ​ർ​ക്കു മൂ​ന്നു കു​ട്ടി​ക​ൾ ജ​നി​ച്ചു. വീ​ണ്ടും ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​വ​ർ ജ​ന്മം ന​ൽ​കി​യ​ത് ഒ​രേ സ​മ​യം നാ​ലു കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു. ഇ​ങ്ങ​നെ ഒ​രേ സ​മ​യം ഒ​രു കു​ട്ടി​ക്കും ഒ​ന്നി​ല​ധി​കം കു​ട്ടി​ക​ൾ​ക്കും ജ​ന്മം ന​ൽ​കി​യാ​ണ് മ​റി​യം 40 വ​യ​സി​നു​ള്ളി​ൽ 38കു​ട്ടി​ക​ൾ​ക്ക് അ​മ്മ​യാ​യ​ത്. ആ​റു കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു മ​റി​യ​ത്തി​ന്‍റെ ആ​ഗ്ര​ഹം.

Image result for mariyam uganda

എ​ന്നാ​ൽ ആ​റ് പ്ര​സ​വ​ത്തി​ൽ​കൂ​ടി മാത്രം മ​റി​യം ജ​ന്മം ന​ൽ​കി​യ​ത് 18 കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു. പ്ര​സ​വം മ​തി​യാ​ക്കാ​ൻ മ​റി​യം ഡോ​ക്ട​റെ സ​മീ​പി​ച്ചു​വെ​ങ്കി​ലും അ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​റി​യി​ച്ച​തി​നാ​ൽ അ​വ​ർ ആ ​ശ്ര​മ​വും ഉ​പേ​ക്ഷി​ച്ചു. ഇ​വ​രു​ടെ പ്ര​ത്യേ​ക ശാ​രീ​രി​കാ​വ​സ്ഥ​യാ​ണ് ഒ​രേ സ​മ​യം മൂ​ന്നും നാ​ലും കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. 2016ലാ​ണ് മ​റി​യം ത​ന്‍റെ അ​വ​സാ​ന​കു​ട്ടി​ക്ക് ജ​ന്മം ന​ൽ​കി​യ​ത്.

വ​ർ​ഷ​ത്തി​ൽ ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ മ​റി​യ​ത്തി​ന്‍റെ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ വ​രി​ക​യു​ള്ളു. കു​ട്ടി​ക​ൾ പി​താ​വി​ന്‍റെ മു​ഖം പോ​ലും ന​ന്നാ​യി ഓ​ർ​ക്കു​ന്നി​ല്ല. ഭ​ർ​ത്താ​വി​ന്‍റെ സ​ഹാ​യ​മി​ല്ലെ​ങ്കി​ൽ പോ​ലും കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം മ​റി​യം ത​ന്നെ​യാ​ണ് ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന​ത്. അ​തി​നു വേ​ണ്ടി ത​ന്നാ​ൽ ക​ഴി​യു​ന്ന എ​ല്ലാ ജോ​ലി​യും ഇ​വ​ർ ചെ​യ്യു​ന്നു​ണ്ട്. എ​ന്‍റെ കു​ട്ടി​ക​ളെ ഒ​രു​ദി​വ​സം പോ​ലും താ​ൻ പ​ട്ടി​ണി​ക്കി​ട്ടി​ട്ടി​ല്ലെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് മ​റി​യം പ​റ​യു​ന്ന​ത്.

Image result for mariyam uganda

ഇ​വ​രു​ടെ ക​ഥ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നും സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഇ​വ​രെ സ​മീ​പി​ച്ച​ത് നി​ര​വ​ധി​യാ​ളു​ക​ളാ​ണ്.

×