Advertisment

മയക്കുമരുന്ന് വ്യാപാരികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ട്രംപ്

New Update

പെന്‍സില്‍വേനിയ: മയക്കു മരുന്നു വ്യാപാരം നടത്തുന്ന മൊത്ത വ്യാപാരികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് അഭിപ്രായമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. പെന്‍സില്‍വേനിയയിലെ മൂണ്‍ ടൗണ്‍ഷിപ്പില്‍ നടന്ന റിപ്പബ്ലിക്കന്‍ തിരഞ്ഞെടുപ്പു യോഗത്തിലാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നടിച്ചത്. ചൈനയിലും സിംഗപ്പൂരിലും നടപ്പിലാക്കിയ വധശിക്ഷ നിയമം യുഎസിലെ മയക്കുമരുന്നു ഡീലര്‍മാര്‍ക്കും നല്‍കുന്നതിനുള്ള നിയമ നിര്‍മ്മാണം രാജ്യത്തും നടപ്പിലാക്കണമെന്ന് ട്രംപ് പറഞ്ഞു. ആദ്യമായാണ് ട്രംപ് ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത്.

Advertisment

publive-image

എത്രയോ നിരപരാധികളുടെ ജീവനാണ് മയക്കു മരുന്നുപയോഗത്തില്‍ ഹോമിക്കപ്പെടുന്നത്. ഇതിന് പരിഹാരം ഡ്രഗ് ഡീലര്‍മാര്‍ക്കെതിരെ കര്‍ശന നിയമ നിര്‍മാണം (വധശിക്ഷ ഉള്‍പ്പെടെ) മാത്രമാണെന്നും ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറുന്നതിന് നിയമ നിര്‍മാണം നടത്തണമെങ്കില്‍ യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമായ ഭൂരിപക്ഷം ആവശ്യമാണ്. അതിന് വോട്ടര്‍മാരുടെ പിന്തുണ ട്രംപ് അഭ്യര്‍ഥിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് വോട്ടര്‍മാരെ ഓര്‍മപ്പെടുത്തി.

Advertisment