Advertisment

കൊറോണാ സാഹചര്യം മുൻ നിർത്തി ജീവനക്കാരുടെ കോൺട്രാക്ട് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയാമോ? മന്ത്രാലയത്തിന്റെ മറുപടി ഇതാണ്

New Update

ജിദ്ദ: കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ തൊഴിൽ കാലാവധി അവസാനിപ്പിക്കുന്നതിനോ അവരുടെ ശമ്പളം തടഞ്ഞു വെക്കാനോ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്ന് സൗദി മാനവ വിഭവ - സാമൂഹ വികസന (പഴയ തൊഴിൽ) മന്ത്രാലയം വ്യക്തമാക്കുന്നു.

Advertisment

publive-image

കൊറോണാ വ്യാപനം തടയുന്നതിനുണ്ടാക്കിയ നിയമ നിയന്ത്രണങ്ങൾ സൗദി തൊഴിൽ നിയമ ത്തിലെ എഴുപത്തിനാലാം ഖണ്ഡികയെ ദുർബലപ്പെടുത്തുന്നില്ല. പ്രസ്തുത ഖണ്ഡിക പ്രകാരം, തൊഴിൽ കരാർ ശരിയായ രീതിയിലെ അവസാനിപ്പിക്കാൻ പാടുള്ളൂ.

നിലവിലെ അവസ്ഥയിൽ പ്രതിസന്ധി മറികടക്കാനും ജീവനക്കാരെ പ്രൊട്ടക്ട് ചെയ്യാനും ഉദ്വേഷിച്ചു കൊണ്ടുള്ള നിരവധി തീരുമാനങ്ങളാണ് സൗദി ഭരണകൂടം മുന്നോട്ട് വെച്ചിട്ടുള്ളത്. അതോടൊപ്പം, ഇക്കാര്യത്തിലുള്ള ലംഘനങ്ങൾക്ക് സ്ഥാപനങ്ങൾ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രാലയം തുടർന്നു. ലംഘനങ്ങൾ 19911 നമ്പറിലോ മന്ത്രാലയത്തിന്റെ "മോണിറ്ററിങ് ടുഗെതർ" എന്ന പ്രത്യേക ആപ്പിലൂടെയോ പരാതിപ്പെടാം. മന്ത്രാലയത്തിന്റെ ഫീൽഡ് ചെക്കിങ് സംഘം താമസം വിനാ പരാതി പരിശോധിക്കുകയും ചെയ്യും.

Advertisment