Advertisment

ആതിര മോൾക്കുള്ള ചികിത്സാ സഹായം കൈമാറി.സഹായം എത്തിച്ചത് മലയാളീസ്@സൗദി അറേബ്യാ വാട്‌സ്ആപ്പ് ഗ്രൂപ്പ്‌ .

author-image
admin
New Update

മലപ്പുറം/റിയാദ്  : ആശ്വാസമേകി മലയാളീസ്@സൗദി അറേബ്യാ വാട്‌സ്ആപ്പ് ഗ്രൂപ്പ്‌ ,  അഞ്ചു ദിവസത്തെ കൂട്ടായ പരിശ്രമങ്ങൾക്കു ഇന്ന് (03/06/18) വിരാമമായി. നൂറ്റിഎൺപതിൽ കൂടുതൽ ആളുകളുടെ സംഭാവന കൊണ്ടു നമ്മൾ ആതിര മോൾക്ക് കരൾ മാറ്റിവെക്കാനുള്ള ചികിത്സാ ധനസഹായം 2,22,222 രൂപ (രണ്ടു ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു രൂപ) മലയാളീസ്@സൗദി അറേബ്യാ ഗ്രൂപ്പ് മെമ്പറും സൗദിയിലെ സാമൂഹിക പ്രവർത്തകനുമായ  ശ്രീ.ഉണ്ണി മുണ്ടുപറമ്പ് ആതിരയുടെ പൊന്നാനി ഈശ്വരമംഗലത്തുള്ള വീട്ടിൽ വെച്ച് അച്ഛൻ സത്യന് കൈമാറി.

Advertisment

publive-image

ചടങ്ങിൽ കൽപകഞ്ചേരി എസ്.ഐ.ശ്രീ.മഞ്ജിത്ത്‌ ലാൽ, വാർഡ് മെമ്പർ മുരളിയേട്ടൻ,പുഷ്പ്പ ടീച്ചർ,യൂത്ത് ലീഗ് സംസഥാന പ്രസി:ഫൈസൽ തങ്ങൾ,താജ് മാർബിൾ ഗ്രൂപ്പിലെ മാനുപ്പ, ഉസ്മാൻ ബായി, പ്രമോദ്, ദിൽഷാദ്, ഷാജി, നല്ലവരായ നാട്ടുകാർ,ബന്ധുമിത്രാദികൾ എന്നിവർ സന്നിദ്ധരായിരുന്നു.

publive-image

ഇത്തരം പ്രവാസി കൂട്ടായ്മകളും,സംഘടനകളും, വാട്സ്ആപ് കൂട്ടായ്മകളും, സുമനസ്സുകളും,* *നാട്ടുകാരും, ആതിരമോളുടെ ആ...കരളലിയിപ്പിക്കുന്ന കരച്ചിൽ കേട്ടു ചികിത്സക്കുള്ള സഹായങ്ങൾ ഒഴുകിയെത്തി.* *ഇതുപോലെയുള്ള സുമനസ്സുകളാണ് സമൂഹത്തിനു ആവശ്യമെന്നു  എസ്. ഐ. മഞ്ജിത്ത്‌ ലാൽ പറഞ്ഞു.* *മലയാളീസ്@ അറേബ്യാ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ മുഴുവൻ പേർക്കും അച്ഛൻ സത്യനും,ടീച്ചർ പുഷ്പ്പയും പ്രത്യേകം നന്ദി രേഖപ്പെടുത്തി,

publive-image

ഇത് സമാഹരിക്കാൻ സഹായിച്ച മലയാളീസ്@സൗദി അറേബ്യാ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ആയഹാരിസ്ബാബു(മഞ്ചേരി), ജൈജി(ചെങ്ങന്നൂർ), ടോണി(ചെങ്ങന്നൂർ), ഷാജി സാമുവൽ (പത്തനംതിട്ട),നിഖിൽ (കാസർഗോഡ്), അഷ്റഫ്പെരിങ്ങോം(കണ്ണൂർ), അജിത്(തൃപ്പൂണിതുറ),ഫവാസ്ജിദ്ദ,ഹുസ്സൈൻ(എറണാകുളം)എന്നിവർക്ക്അച്ഛൻ സത്യൻ പ്രത്യേകം നന്ദിയറിയിച്ചു* *ചികിത്സ കഴിഞ്ഞു പൂർണ്ണ ആരോഗ്യത്തോടുകൂടി ജീവിതത്തിലേക്ക് തിരിച്ചുവരാൻ എല്ലാവരുടെയും പ്രാർത്ഥന ആതിര മോൾക്ക് ഉണ്ടാവണമെന്നും വാർഡ് മെമ്പർ മുരളിയേട്ടൻ പറഞ്ഞു.*

Advertisment