Advertisment

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക:കെ സി വൈ എം 

New Update
പ്രകൃതിയുടെ സന്തുലിതാവസ്ഥയെതന്നെ തകിടം മറിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്ന് കെ സി വൈ എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.നവീന രീതിയിലുള്ള വൈദ്യുതി ഉത്പാദന രീതികൾ ഉണ്ടെന്നിരിക്കെ വനത്തിൽ താമസിക്കുന്ന ആദിവാസികളുടെയും  വന്യജീവികളുടെയും നിലനിൽപിന് ഭീഷണിയാകുന്ന പദ്ധതി എല്ലാ ആളുകളെയും ഒരുപോലെ ബാധിക്കുമെന്നും സംസ്ഥാന സമിതി കൂട്ടിച്ചേർത്തു.
Advertisment
വനനശീകരണം മൂലം വന്യമൃഗങ്ങൾ കർഷകർക്കും ആളുകളുടെ ജീവനും ഭീഷണി ആകുന്ന സമയത്തു വന്യമൃഗങ്ങൾക്ക് ആവാസം ഒരുക്കുന്നതിനും ആദിവാസി മേഖലയിലെ ആളുകളെ സംരക്ഷിക്കുന്നതിനുമാണ് സർക്കാർ മുൻ‌തൂക്കം നൽകേണ്ടത് എന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു അഭിപ്രായപ്പെട്ടു.
സംസ്ഥാന ഭാരവാഹികളായ ക്രിസ്റ്റി ചക്കാലക്കൽ,ജെയ്സൺ ചക്കേടത്,ലിമിന ജോർജ്,അബിനി പോൾ,അനൂപ് പുന്നപ്പുഴ,സിബിൻ സാമുവേൽ, ലിജീഷ് മാർട്ടിൻ,ഡെനിയ സി സി ജയൻ, ഫാ.സ്റ്റീഫൻ തോമസ് ചാലക്കര,സിസ്റ്റർ റോസ് മെറിൻ തുടങ്ങിയവർ സംസാരിച്ചു.
athirapilly
Advertisment