Advertisment

ഇരുമ്പനത്തെയും കൊരട്ടിയിലെയും എ ടി എം കവർച്ച; പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി

New Update

Image result for atm robbery

Advertisment

എറണാകുളം ഇരുമ്പനത്ത് എ ടി എമ്മിൽ നിന്ന് 25 ലക്ഷവും കൊരട്ടിയിൽ നിന്ന് 10 ലക്ഷം രൂപയും കവർന്ന സംഭവത്തിലെ പ്രതികൾ സഞ്ചരിച്ച വാഹനം ചാലക്കുടി ഹൈസ്‌കൂൾ ഗ്രൗണ്ടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.അന്തർസംസ്ഥാന പ്രൊഫഷണൽ കവർച്ചാസംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. കോട്ടയത്തും സമാന കവർച്ചാ ശ്രമം നടന്നെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. 'കോട്ടയത്ത്എടിഎമ്മിന് അകത്തെ സിസിടിവി മറയ്ക്കാനുള്ള ശ്രമമാണ് നടന്നത്' . കവർച്ചാസംഘം എടിഎമ്മിൽ തൊട്ടിട്ടില്ലെന്നും എസ്പി പറഞ്ഞു. കളമശ്ശേരിയിലും എടിഎം കവർച്ചാശ്രമം നടന്നു.

ഒറ്റ രാത്രി കൊണ്ട് നാലു എടിഎമ്മുകളാണ്  കവർച്ചാ സംഘം ലക്ഷ്യം വെച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്തായിരുന്നു  തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ നിന്നും  തൃപ്പൂണിത്തുറ  ഇരുന്പനത്തെ എസ് ബി ഐ എടിഎമ്മിൽനിന്നും പണം കവർന്നത്. പിക്കപ്പ് വാനിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് എടിഎമ്മിനുളളിൽ കടന്നത്. കയ്യിൽ കരുതിയിരുന്ന സ്പ്രേ പെയിന്‍റ് ഉപയോഗിച്ച്  സിസിടിവി ക്യാമറ നശിപ്പിച്ചു. ഒരാൾ വാഹനത്തിൽത്തന്നെയിരുന്നു. കവർന്ന പണവുമായി എടിഎം പരിസരത്തുനിന്ന് മിനിറ്റുകൾക്കുളളിൽ രക്ഷപെട്ടു.

കൊരട്ടയിലെയും ഇരുമ്പനത്തെയും എ ടി എമ്മുകളിലെ രണ്ടാമത്തെ സിസിടിവി ക്യാമറിയിൽ നിന്നാണ് കവർച്ചക്കാരുടെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയത്. ഇരുവരും തുണി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ഇതിൽ ഒരാള്‍ കോട്ടയത്ത് മുമ്പു നടന്ന എടിഎം കവർച്ചയിലും  പങ്കെടുത്തിരുന്നതായി തിരിച്ചറിഞ്ഞു. 3.20 ന് ഇരുമ്പനത്ത് നടന്ന കവർച്ചക്ക് കൃത്യം ഒരു മണിക്കൂർ ശേഷമാണ്  കൊരട്ടിയിൽ സമാനരീതിയിൽ കവർച്ച നടന്നത്.

കോട്ടയത്ത് മോനിപ്പളളിയിലും വെമ്പളളിയിലും സമാനരീതിയിൽ മോഷണശ്രമം നടന്നെങ്കിലും വിജയിച്ചില്ല. മോനിപ്പള്ളിയിൽ രാത്രി 1.10നും വെന്പള്ളിയിൽ 1.40 നും ആണ് സംഘം എത്തിയത്. ഇവർതന്നെയാണ് ഇരുന്പനത്തും കൊരട്ടിയിലും കവർച്ച നടത്തിയതെന്നാണ്  പൊലീസ് കരുതുന്നത്. കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് പ്രതികൾ എത്തിയതെന്ന് കണ്ടെത്തിയട്ടുണ്ട്. ഈ വാഹനം മോഷ്ടിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എച്ച്.എം.ടി ജംഗ്ഷന് സമീപത്തെ എടിഎമ്മിലും കവർച്ചാ ശ്രമം നടന്നെന്ന് പൊലീസ് പറഞ്ഞു. സിസിടിവിയിൽ സ്പ്രേ പെയിന്റ് അടിച്ചു. എടിഎമ്മിൽ നിന്ന് അലാറം അടിച്ചതോടെ മോഷ്ടാക്കള്‍ പിന്തിരിഞ്ഞു. പ്രാദേശിക സഹായം ലഭിച്ചോ എന്ന് പരിശോധിക്കുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ എം.പി.ദിനേശ്  പറഞ്ഞു. 'അക്രമി സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു' .

Advertisment