Advertisment

പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം: അസ്സം സ്വദേശി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എടിഎമ്മാണ് പൊളിക്കാൻ ശ്രമിച്ചത്. മോഷണം നടത്താൻ ശ്രമിച്ച അസം സ്വദേശിയെ പൊലീസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളി ആയ ബിലാദർ ഹുസൈൻ ആണ് പിടിയിലായത്.

നാല് കൊല്ലം ആയി ഇയാൾ പിറവത്തു താമസിച്ചു വരികയായിരുന്നു. അന്യ സംസ്ഥാന എടിഎം കവർച്ചാ സംഘങ്ങളുമായി ഇയാൾക്ക് ബന്ധം ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  ബിലാദർ ഹുസൈനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Advertisment