എ ടി എമ്മിൽ നിന്നും 20 ഡോളർ പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ അകൗണ്ടിൽ ഒരു ബില്യൺ ഡോളർ; ബാലൻസ് കണ്ടു ഞെട്ടി തരിച്ചു പോയി ജൂലിയ

New Update

ഫ്‌ലോറിഡാ : ജൂലിയ ഫ്‌ലോറിഡായിലെ സാധാരണ കുടുംബത്തിലെ അംഗമാണ് . അത്യാവശ്യമായി തൊട്ടടുത്തുള്ള ചെയ്സ് ബാങ്കിൽ 20 ഡോളർ പിൻവലിക്കാനാണ് ജൂലിയ ശനിയാഴ്ച ബാങ്കിൽ എത്തിയത് തുക പിൻവലിക്കുന്നതിന് മുൻപ് എ.ടി.എം മെഷീനിൽ ബാലൻസ് തുക എത്രയുണ്ടെന്ന് പരിശോധിച്ചപ്പോൾ അവർക്ക് അവരുടെ കണ്ണുകളെ തന്നെ വിശ്വസിക്കാനായില്ല ബാങ്ക് ബാലൻസ് ഒരു ബില്യൺ ഡോളർ (999985855.94) സാധാരണ ലോട്ടറി അടിച്ചാൽ പോലും ഇത്ര വലിയ തുക ലഭിക്കാറില്ല .

Advertisment

publive-image

ബാലൻസ് കണ്ടു ഞെട്ടി തരിച്ചു പോയ ജൂലിയ പറഞ്ഞു , തുടർന്ന് എ.ടി.എം മെഷീനിൽ തൊടാൻ പോലും ഞാൻ ഭയപ്പെട്ടു . ഇത്രയും വലിയ തുകയിൽ നിന്നും 20 ഡോളർ പിൻവലിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഞാൻ ബോധവതിയാണ് .മാത്രമല്ല ഈ തുക എനിക്ക് അവകാശപ്പെട്ടതുമല്ല . ശനിയാഴ്ച ആയതുകൊണ്ട് ചെയ്സ് ശാഖയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലായെന്നും അവർ പറഞ്ഞു .

സൈബർ ക്രിമിനൽസ് ഈ വിവരം അറിഞ്ഞാൽ ഒരു പക്ഷെ അവർ ഈ തുക തട്ടിച്ചെടുത്തുവെന്നിരിക്കും അത് സംഭവിക്കാതിരിക്കുന്നതിന് തുടർച്ചയായി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ജൂലിയ പറഞ്ഞു .

atm widrow money
Advertisment