Advertisment

കോഴിക്കോട് ക്വാറന്റൈനില്‍ കഴിയുന്ന കുടുംബത്തിന് നേരെ ആക്രമണം; അയല്‍വാസിക്കെതിരെ കേസ്‌

New Update

publive-image

Advertisment

കോഴിക്കോട്: ക്വാറന്റൈനില്‍ കഴിയുന്ന കുടുംബത്തിന് നേരെ ആക്രമണം. അത്തോളി സ്വദേശി സഞ്ജുവിന്റെ വീടിന് നേരെ വ്യാഴാഴ്ച പുലര്‍ച്ചെയാണ്‌ ആക്രമണം നടന്നത്. സംഭവത്തില്‍ അയല്‍വാസിയായ ശ്യാംജിത്തിനെതിരെ അത്തോളി പൊലീസ് കേസെടുത്തു.

സഞ്ജുവും മകളും കോയമ്പത്തൂരില്‍ നിന്നെത്തിയതിനെ തുടര്‍ന്നാണ് കുടുംബം ക്വാറന്റൈനിലായത്. ഇവര്‍ ക്വാറന്റൈനില്‍ കഴിയുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് അയല്‍വാസിയായ ശ്യാംജിത്ത് ബൈക്കിലെത്തി സഞ്ജുവിന്റെ വീട്ടിലെ ജനല്‍ ചില്ല് അടിച്ചുതകര്‍ക്കുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

Advertisment