Advertisment

കോഴിക്കോട് നഗരത്തില്‍ പൊലീസുകാര്‍ക്ക്‌ നേരെ ഗുണ്ടാ ആക്രമണം; കല്ലേറില്‍ പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു; സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പരിക്ക്‌

New Update

publive-image

Advertisment

കോഴിക്കോട്: പട്രോളിങ് നടത്തുന്നതിനിടെ കോഴിക്കോട് നഗരത്തില്‍ പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ടൗണ്‍ പൊലീസിനു നേരെ പുലര്‍ച്ചെ 12.20-ഓടെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. സിവില്‍ പൊലീസ് ഓഫീസര്‍ ജയ്‌സണ് പരിക്കേറ്റു.

ഒയിറ്റി റോഡിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേർ ഓടി ഒളിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യും ഹോംഗാർഡും പുറത്തിറങ്ങി ഇവർക്കു പിന്നാലെ ഓടി. അതിനിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സി.ഐ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Advertisment