Advertisment

ബുക്കിംഗ് രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയയാള്‍ ബിവറേജസ് ജീവനക്കാരനെ ആക്രമിച്ചു

New Update

publive-image

കൊല്ലം: രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയയാള്‍ ബിവറേജസ് ജീവനക്കാരനെ ആക്രമിച്ചു. നീണ്ടകരയിലാണ് സംഭവം നടന്നത്.

ബിവറേജസ് ചില്ലറ വില്‍പനശാലയില്‍ ബുക്കിംഗ് രേഖകളില്ലാതെ എത്തിയയാള്‍ ഓഫീസിനുള്ളില്‍ കടന്ന ജീവനക്കാരനെ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പന്മന കൊച്ചുമാമ്പുഴ മഹേന്ദ്രന്‍ പിള്ളയെ (55) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment