Advertisment

പാലായില്‍ ചികിത്സയ്ക്ക് വീട്ടില്‍നിന്നിറങ്ങിയ അമ്മയ്ക്കും മകനും നേരെ ആക്രമണം ! പോലീസ് കേസെടുത്തു

New Update

publive-image

Advertisment

പാലാ: പാലായില്‍ ചികിത്സയ്ക്ക് പോകാനായി കാറില്‍ യാത്ര തിരിച്ച അമ്മയെയും മകനെയും മര്‍ദ്ദിച്ചതായി പരാതി. മാര്‍ക്കറ്റ് റോഡ് ചെമ്പ്ലായില്‍ ഓമന മാത്യു (65), മകന്‍ മനു മാത്യു (45) എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അമ്മയെ ആയുര്‍വ്വേദ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് കാറില്‍ വീടിന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ഇവരുടെ വീട്ടിലേയ്ക്കുള്ള റോഡിന് തടസ്സം സൃഷ്ടിച്ച് വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഓമനയ്ക്കും മര്‍ദ്ദനം ഏറ്റിരുന്നു. പീന്നീട് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

pala news
Advertisment