Advertisment

രമേശ് ചെന്നിത്തലയ്ക്ക്ക്ക് ആസാദ് ഹിന്ദ് ഫൗജിന്റെ നിവേദനം: അട്ടപ്പാടിയിൽ പെസ്സ നിയമവും , ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളും നടപ്പിലാക്കാൻ ഇടപ്പെടണമെന്ന് ആവശ്യം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപ്പുരം: അട്ടപ്പാടിയിൽ പെസ്സ നിയമവും , ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളും നടപ്പിലാക്കാൻ ഇടപ്പെടാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്ക്ക് ആസാദ് ഹിന്ദ് ഫൗജ് നിവേദനം നൽകി.

Advertisment

publive-image

അട്ടപ്പാടിയിൽ ആദിമനിവാസി ജനതയെ സംഘടിതമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും ഈ മേഖലയിൽ നടക്കുന്ന മുഴുവൻ പദ്ധതികൾക്കെതിരെ ജൂഡിഷ്യൽ അന്വേഷണവും സോഷ്യൽ ഓഡിറ്റൂം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ ഉണ്ടാവണം എന്നാണ് ഇവരുടെ ആവശ്യം.

ഇക്കാര്യം ഉന്നയിച്ച് അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ വെസ് ചെയർമാൻ വി.എസ് മുരുകനും ആസാദ് ഹിന്ദ് ഫൗജിന്റെ ദേശീയ കോഡിനേറ്റർ ഡോ.ഷിഹാബുദ്ദീനും ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിൽ ചെന്ന് കണ്ട് നിവേദനവും സമർപ്പിച്ചു.

എന്താണ് പെസ്സ നിയമം

കേരളത്തിലെ പ്രധാനപ്പെട്ട ആദിമ നിവാസി മേഖലയായ അട്ടപ്പാടിയിലെ ആദിമജനത നേരിടുന്ന ഭരണഘടനപരമായ പ്രതിസന്ധികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 1975 ലെ കേന്ദ്ര ആദിവാസി ഭൂ നിയമം. ഈ നിയമം അട്ടിമറിച്ച് 1999ലെ കേരള ആദിവാസി ഭൂസംരക്ഷണ നിയമത്തിലെ ആദിമാനിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയലും, അന്യാധീനപ്പെട്ട ഭൂമിക്ക് പകരം കൃഷിഭൂമി എന്ന നിയമം തീർത്തും വഞ്ചനപരവും ഭരണഘടന വിരുദ്ധവുമാണ്.

അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗത്തിന് 1999ലെ നിയമം കൊണ്ട് സംരക്ഷണം ലഭിക്കുന്നതിനു പകരം അവരുടെ ഭൂമി വ്യാപകമായി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാനും, അനുദിനം ഇവരുടെ ഭൂമി അന്യാധീനപ്പെടാനും കാരണമായി.

ഈ നിയമം മാറി ഭരണഘടനപരമായ സംരക്ഷണം ഉറപ്പു വരുത്തുന്ന 1975 ലെ 9-ാം ഷെഡ്യുൾ സംരക്ഷണം ഇവിടെ ലംഘിക്കുക മാത്രമല്ല അന്താരാഷ്ട്ര ILO കരാർ ലംഘനം നടത്തുക കൂടിയാണ് കേന്ദ്രവും, സംസ്ഥാനവും ചെയ്തിരിക്കുന്നത്.

ഭരണഘടനപരമായി സംരക്ഷണം ഉറപ്പ് നല്ക്കുന്ന 1996 ലെ പെസ്സ നിയമം കഴിഞ്ഞ 26 വർഷമായി ഇവിടെ നടപ്പാക്കാതെ 1950 കളിലെ സെൻസസ് റിപ്പോർട്ട് പ്രകാരം 90% ആദിമനിവാസി ജനത മാത്രം ഉണ്ടായിരുന്ന അവരുടെ ആവാസ മേഖലയിൽ വ്യാപകമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും 1970 ന് ശേഷം വ്യാപകമായ വനഭൂമി കൈയ്യേറ്റവും, ആദിമനിവാസി ഭൂമി കൈയ്യേറ്റവും, വനനശീകരണവും ചെയുന്നു.

അശാസ്ത്രീയമായ രീതിയിലുള്ള വികസന പദ്ധതികളുടെ ഗുണഭോക്താകൾ ഉദ്യോഗസ്ഥൻമാരും ഇരകൾ ആദിമനിവാസി ജനയുമാണ്. ഇതിന്റെ ഭൂരവ്യാപക പ്രത്യാഘാതങ്ങളാണ് കഴിഞ്ഞ 9 വർഷത്തിലധികമായി ഇവിടെ നടക്കുന്ന ശിശുമരണങ്ങളും, വിളർച്ച, അനീമിയ, ടീ.ബി ,ഹൃദ് രോഗങ്ങൾ തുടങ്ങിയവ മൂലമുള്ള മരണങ്ങൾ. ആദിമനിവാസികൾക്കെതിരെയുള്ള വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് വലിയൊരു വംശനാശ വിപത്തിലേക്കാണ്.

മറ്റൊരു ഗൗരവതരമായ കാര്യം ഇവർക്കിടയിലെ ജനന മരണ നിരക്കിലെ വലിയൊരു വിടവ് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇവിടെ ഉത്തരവാദിത്യപ്പെട്ട സംസ്ഥാന സർക്കാറിന് അട്ടപ്പാടിയിലെ ആദിമനിവാസി സമൂഹത്തിനെ സംരക്ഷിക്കാൻ കഴിയുന്നില്ലയെന്ന് മാത്രമല്ല അതിജീവനാധികാരമായ ഇവരുടെ ഭൂമി, വനാവകാശം, ഭരണഘടന സംരക്ഷണം ഉറപ്പ് നല്ക്കുന്ന അഞ്ചാം ഷെഡ്യൂൾ, പെസ്സ എന്നീ നിയമങ്ങൾ നടപ്പാക്കാതെ കാലങ്ങളായി ഇവരെ വഞ്ചിക്കുകയാണ് ചെയ്ത് കൊണ്ടിരിക്കുന്നത് .

അട്ടപ്പാടിയിൽ 2013 മുതൽ നടപ്പാക്കുന്ന NRLM സ്പെഷൽ ട്രെബൽ കുടുംബശ്രീ പദ്ധതിയിൽ നടക്കുന്ന വ്യാപകമായ അഴിമതി, കൃഷി വകുപ്പ് വഴി നടപ്പാക്കുന്ന മില്ലെറ്റ് ഗ്രാമ പദ്ധതി, ഐ.റ്റി.ഡി.പി വഴി നടപ്പാക്കുന്ന നമ്മ്ത്ത് വെള്ളാമേ, ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഒന്നും തന്നെ ദീർഘവീഷണമില്ലാതെയും ആദിമനിവാസി ജനവിഭാഗത്തിന്റെ സംമ്പൂർണ്ണ പങ്കാളിത്തമില്ലാതെ നടപ്പാക്കുന്നതുമാണ്.

Advertisment