കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 12, 2018

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് സ്വാഗതാര്‍ഹമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം മനസിലാക്കാതെ ഇത്തരം തീരുമാനങ്ങള്‍ കോടതി എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളാണ് വിധിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തിറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാകില്ലെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

×