Advertisment

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നവരുടെ സമരപ്പന്തലുകള്‍ അര്‍ധരാത്രി ബലപ്രയോഗത്തിലൂടെ പൊളിച്ചുമാറ്റി, സഹോദരന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന്റെ പന്തല്‍ തകര്‍ത്ത് അവശിഷ്ടങ്ങള്‍ വാഹനത്തില്‍ കയറ്റി, പിന്നാലെ വണ്ടിയില്‍ ചാടിക്കയറി ശ്രീജിത്ത്, പൊളിച്ച സാധനങ്ങള്‍ വാരി റോഡിലെക്കറിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം വരുന്ന സമരപ്പന്തലുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി.   ഒരു മണിക്കൂറോളം നീണ്ടുനിന്നു പൊളിച്ചുമാറ്റല്‍. സമരപ്പന്തലില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റിയാണ് അധികൃതര്‍ ഒഴിപ്പിച്ചത്.

Advertisment

publive-image

സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് ആണ് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ തന്നെ സമരം തുടരുന്നത്.  ഇയാള്‍ക്ക് പിന്തുണയുമായി എത്തിയവരെയും പൊലീസ് നീക്കം ചെയ്തു.

ഫ്‌ളക്‌സ് ഉള്‍പ്പെടെയുള്ളവ മാറ്റാന്‍ ശ്രീജിത്ത് തയ്യാറായില്ല. പൊളിക്കാന്‍ ശ്രമിച്ച നഗരസഭാജീവനക്കാരെ ഇയാളെ പിന്തുണയ്ക്കുന്നവര്‍ തടയാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. പിന്നീട് ശ്രീജിത്തിന്റെ പന്തല്‍ പൊളിച്ച് വാഹനത്തില്‍ കയറ്റി. ഓടിച്ചുപോയ വാഹനത്തില്‍ ശ്രീജിത്ത് ചാടിക്കയറുകയും പൊളിച്ച വസ്തുക്കള്‍ വാരി റോഡിലേക്ക് എറിയുകയുംചെയ്തു. കൂടിനിന്നവര്‍ വാഹനത്തെ പിന്തുടര്‍ന്നത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് വാഹനം നിര്‍ത്തി ശ്രീജിത്തിനെ പോലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. 12.30 മണിയോടെ കൂടി നിന്നവരെയെല്ലാം കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഒഴിപ്പിച്ചു.

 

Advertisment