Advertisment

ഫെബ്രുവരി 19ന് ആറ്റുകാല്‍ ഉത്സവം തുടങ്ങും, പൊങ്കാലയില്‍ തീരുമാനം പിന്നീട്

New Update

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കാല്‍നാട്ടുകര്‍മം നടന്നു.

Advertisment

publive-image

ക്ഷേത്രത്തിനുളളിലെ മഹാഗണപതി പ്രതിഷ്ഠയുടെ സമീപത്താണ് ചടങ്ങുകള്‍ നടന്നത്. ഇന്നലെ രാവിലെ 7.30-ന് ക്ഷേത്രം മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്.

ഫെബ്രുവരി 19-ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാലില്‍ ഉത്സവം തുടങ്ങും. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചശേഷം പൊങ്കാല നടത്തിപ്പ് സംബന്ധിച്ച്‌ പിന്നീട് തീരുമാനിക്കുമെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

attukal ponkala
Advertisment