Advertisment

ഇറാനെതിരെ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് അധികൃതരോട് സൗദി ഇന്റലിജന്‍സ് മേധാവി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്  ; സൗദിയുടെ അഭ്യര്‍ത്ഥന ബ്രിട്ടന്‍ പരിഗണിച്ചിട്ടില്ലെന്ന് യു.കെ 

New Update

ടെഹ്‌റാന്‍: ഇറാനെതിരെ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് അധികൃതരോട് സൗദി ഇന്റലിജന്‍സ് മേധാവി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നിയന്ത്രിത ആക്രമണങ്ങള്‍ നടത്താനാണ് ആവശ്യം.

Advertisment

publive-image

ഇറാനെതിരെ തിരിച്ചടിക്കാനുള്ള നീക്കം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിച്ചതിനു പിന്നാലെയാണിതെന്ന് യു.കെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇന്റലിജന്‍സ് മേധാവിക്കൊപ്പം സൗദി നയതന്ത്രജ്ഞന്‍ ആദില്‍ അല്‍ ജുബൈറും ലണ്ടനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സൗദിയുടെ അഭ്യര്‍ത്ഥന ബ്രിട്ടന്‍ പരിഗണിച്ചിട്ടില്ലെന്നാണ് യു.കെ വൃത്തങ്ങള്‍ പറയുന്നത്. ‘ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ‘നോ’ എന്നാണ് സൗദി അധികൃതരുടെ അഭ്യര്‍ത്ഥനയ്ക്ക് കിട്ടിയിടിരിക്കുന്ന മറുപടി’ എന്ന് യു.കെ വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment