Advertisment

 RS Q8 മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഔഡി

New Update

തങ്ങളുടെ ഏറ്റവും പുതിയ RS Q8 മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. അതിന്റെ ഭാഗമായി സൂപ്പർ കാറിനായുള്ള ബുക്കംഗും ആരംഭിച്ചതായി കമ്പനി അറിയിച്ചു.

Advertisment

publive-image

ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ അംഗീകൃത ഡീലർഷിപ്പുകളിലൂടെയോ ഔഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ 15 ലക്ഷം രൂപ ടോക്കൺ തുകയായി നൽകി മോഡൽ ബുക്ക് ചെയ്യാം. ഇന്ത്യയിൽ ഈ വർഷം ഔഡി നിരയിൽ നിന്ന് എത്തുന്ന നാലാമത്തെ RS ഉൽപ്പന്നമാകും Q8.

പ്രധാനമായും Q8 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പാണ് RS Q8 എന്നത് ശ്രദ്ധേയമാണ്. 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ യൂണിറ്റിന് 600 bhp പവറിൽ 800 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ മോട്ടോർ വെറും 3.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിനെ പ്രാപ്‌തമാക്കുന്നു. ഔഡിയുടെ സിഗ്നേച്ചർ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഓഫറിൽ ലഭ്യമാണ്.

audi rs q8
Advertisment