Advertisment

ജീവനക്കാര്‍ക്ക് കൊവിഡ്; കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയത്തിലെ ഓഡിറ്റ് വിഭാഗത്തിലെ ജോലികള്‍ താത്കാലികമായി നിര്‍ത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയത്തിലെ ഓഡിറ്റ് വിഭാഗത്തിലെ ജോലികള്‍ താത്കാലികമായി നിര്‍ത്തിവച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

അണുവിമുക്തമാക്കും വരെ വകുപ്പിലെ ജോലികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ധനകാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുള്‍അസീസ് അല്‍ മുത്തൈരി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജീവനക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാതെയെത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment