Advertisment

പെയ്ഡ് സിക്ക് ലീവ് പോളസി നിയമമാക്കി ടെക്‌സസിലെ ഓസ്റ്റിന്‍ സിറ്റി

New Update

ഓസ്റ്റിന്‍: ഓസ്റ്റിന്‍ സിറ്റിയുടെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും പെയ്ഡ് സിക്ക് ലീവ് അനുവദിക്കണമെന്ന നിയമം ഓസ്റ്റിന്‍ സിറ്റി കൗണ്‍സില്‍ വോട്ടിനിട്ട് പാസ്സാക്കി. വോട്ടെടുപ്പില്‍ 2 നെതിരെ 9 വോട്ടുകളോടെയാണ് സിറ്റി കൗണ്‍സില്‍ ഓര്‍ഡിനന്‍സ് പാസ്സാക്കിയത്. ഇതോടെ പെയ്ഡ് സിക്ക് ലീവ് പോളസി ആദ്യമായി ടെക്‌സ്‌സ് സംസ്ഥാനത്ത് നടപ്പാക്കുന്ന സിറ്റി എന്ന ബഹുമതി തലസ്ഥാന നഗരമായ ഓസ്റ്റിന് ലഭിച്ചു. ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 500 ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്.

Advertisment

publive-image

മുപ്പതു മണിക്കൂര്‍ ജോലി ചെയ്യുവര്‍ക്കു 1 മണിക്കൂര്‍ സിക്ക് ലീവ് ലഭിക്കും. ഇത് 64 മണിക്കൂര്‍ വരെയാകാം എന്ന് നിയമം അനുശാസിക്കുന്നു. കുടുംബാംഗങ്ങളുടെ ആവശ്യത്തിന് ഈ സിക്ക് ലീവ് ഉപയോഗിക്കുകയോ, അതോ അടുത്തവര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയോ ചെയ്യാവുന്നതാണ്.

ജോലി ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ഇത് സഹായകമാകുമെന്നാണ് ബില്ല് അവതരിപ്പിച്ച കൗണ്‍സില്‍ മെമ്പര്‍ ഗ്രോഗ് കെയ്‌സര്‍ പറയുന്നത്. കൗണ്‍സിലിലെ രണ്ടംഗങ്ങള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഓര്‍ഡിനന്‍സ് 2018 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

us
Advertisment