Advertisment

ഓസ്റ്റിന്‍ ബോംബിംഗ് സൂത്രധാരന്‍ സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യ ചെയ്തു

New Update

ഓസ്റ്റിന്‍: കഴിഞ്ഞ 20 ദിവസമായി ഓസ്റ്റിന്‍ പൗരന്മാരേയും അന്വേഷണ ഉദ്യോഗസ്ഥന്മാരേയും മുള്‍മുനയില്‍ നിര്‍ത്തി തുടര്‍ച്ചയായി 5 ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി രണ്ടു പേരുടെ മരണത്തിനും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ സൂത്രധാരന്‍ മാര്‍ക്ക് ആന്റണി കോണ്ടിറ്റ് (23) പൊലീസ് വലയത്തില്‍ നിന്നും രക്ഷപ്പെടാനാകാതെ കാറിലിരുന്നു സ്വയം പൊട്ടിതെറിച്ചു ആത്മഹത്യ ചെയ്തതായി ഓസ്റ്റിന്‍ പൊലീസ് ചീഫ് ബ്രയാന്‍ പറഞ്ഞു.

Advertisment

publive-image

മാര്‍ക്ക് ആന്റണി താമസിച്ചിരുന്ന റൗണ്ട് റോക്കിലെ ഹോട്ടല്‍ ബുധനാഴ്ച രാവിലെ പൊലീസ് വളയുന്നതിനിടയില്‍ മാര്‍ക്ക് സ്വന്തം വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വാഹനത്തെ പിന്തുടര്‍ന്ന് പൊലീസും ഒപ്പം ഉണ്ടായിരുന്നു. ഇതിനിടയില്‍ ഒരു ഡിച്ചിന് സമീപം വാഹനം നിര്‍ത്തിയ മാര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു സ്വയം പൊട്ടിതെറിക്കുകയായിരുന്നു.

സ്വാറ്റ ഓഫീസര്‍ മാര്‍ക്കിനു നേരെ വെടിയുതിര്‍ത്തിരുന്നു. മാര്‍ക്കിനു വെടി കൊണ്ടുവോ എന്നു വ്യക്തമല്ലെന്നു ചീഫ് പറഞ്ഞു.തുടര്‍ന്ന് മാര്‍ക്കിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് അവിടെ നിന്നും ഹോംമെയ്ഡ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.2010 മുതല്‍ 2012 വരെ ഓസ്റ്റിന്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ത്ഥിയായി രുന്നുവെങ്കിലും പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല.

ഓസ്റ്റിനില്‍ താമസിച്ചിരുന്ന മാര്‍ക്കിന്റെ പേരില്‍ ഇതിനു മുന്‍പ് ഒരു പരാതിയും ലഭിച്ചിട്ടില്ല. മാര്‍ക്കിനെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ല ചീഫ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സൂചനകള്‍ പൊലീസിനു പൊതുജനങ്ങളില്‍ നിന്നും ലഭിച്ചിരുന്നു.

Advertisment