Advertisment

ബൗളര്‍മാര്‍ തകര്‍ത്തു ! ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്‌

New Update

publive-image

Advertisment

സിഡ്‌നി: ഓസ്‌ട്രേലി എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് 86 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ബാറ്റിങ് തകര്‍ച്ച നേരിട്ടിട്ടും ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ എയെ 108 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യ ലീഡ് നേടിയത്.

38 പന്തിൽ ആറു ഫോറുകളോടെ 32 റൺസെടുത്ത ക്യാപ്റ്റൻ അലക്സ് കാരിയാണ് ഓസീസിന്റെ ടോപ് സ്കോറർ. മൂന്നു വിക്കറ്റ് വീതം പിഴുത മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി എന്നിവർ ചേർന്നാണ് ഇന്ത്യൻ ബോളിങ് ആക്രമണം നയിച്ചത്.

നേരത്തെ, ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ ഒന്നാം ഇന്നിങ്സിൽ 194 റൺസിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 57 പന്തുകൾ േനരിട്ട ബുമ്ര, ആറു ഫോറും രണ്ടു സിക്സും സഹിതം 55 റൺസുമായി പുറത്താകാതെ നിന്നു. ഇരു ടീമുകളുടേതുമായി 20 വിക്കറ്റുകളാണ് ഒന്നാം ദിനം നിലംപൊത്തിയത്.

Advertisment