ഇന്ത്യാ-ഓസീസ് പരമ്പര വിജയികളെ പ്രഖ്യാപിച്ച് അഫ്രീദിയും

സ്പോര്‍ട്സ് ഡസ്ക്
Monday, December 3, 2018

ലാഹോര്‍: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരു നേടുമെന്ന പ്രവചനവുമായി മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും. ഓസട്രേലിയയില്‍ ഇന്ത്യ പരമ്പര നേടാനാണ് എല്ലാ സാധ്യതയുമെന്ന് അഫ്രീദി പറഞ്ഞു. ഓസ്ട്രേലിയക്ക് പഴയ കരുത്തില്ല. ഇന്ത്യക്കാകട്ടെ മികച്ചൊരു ബാറ്റിംഗ് നിരയും നല്ല ബൗളിംഗ് നിരയുമുണ്ടെന്നും അഫ്രീദി പറഞ്ഞു.

വ്യാഴാഴ്ചയാണ് ഇന്ത്യാ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്‌ലെയ്ഡില്‍ തുടക്കമാവുന്നത്. ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല. മൂന്ന് പരമ്പരകളില്‍ സമനില നേടിയതു മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം.

ഓസ്ട്രേലിയയില്‍ ഇന്ത്യക്കാണ് സാധ്യത കൂടുതലെന്ന് മുന്‍താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസീസ് നിരയില്‍ കളിക്കുന്നില്ല.

 

×