Advertisment

മാക്‌സ്‌വെല്‍ വെടിക്കെട്ട്; ഇന്ത്യക്ക് തോല്‍വി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മാക്‌സ്‌വെല്‍ വെടിക്കെട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക് തോല്‍വി. രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് വിജയിച്ചു. ഇന്ത്യയുയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. തകര്‍പ്പന്‍ സെഞ്ചുറി നേടിയ മാക്‌സി 55 പന്തില്‍ ഒമ്പത് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 113 റണ്‍സെടുത്തു. ഇതോടെ പരമ്പര 2-0ന് ഓസീസ് സ്വന്തമാക്കി.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ച നായകൻ വിരാട് കോഹ്‍ലിയുടെയും (38 പന്തില്‍ 72) എൽ രാഹുലിന്റെയും (26 പന്തില്‍ 47) അവസാന ഓവറുകളില്‍ കത്തിക്കയറിയ ധോണിയുടെ (23 പന്തില്‍ 40) മികവിൽ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ശിഖർ ധവാൻ 14ഉം റിഷഭ് പന്ത് ഒരു റൺസുമെടുത്തപ്പോൾ, ദിനേശ് കാർത്തിക് 8 റൺസുമായി പുറത്താകാതെ നിന്നു.

Advertisment