Advertisment

‌‌ഓസ്ട്രേലിയയും ടിക് ടോക്ക് നിരോധിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മെല്‍ബണ്‍: ടിക്ടോക്ക് നിരോധിക്കാന്‍ ഓസ്ട്രേലിയയും നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയയും ഇത്തരം ഒരു നീക്കം ആരംഭിച്ചത്.

publive-image

ടികോടോക്കിന്‍റെ വളരെ വേഗത്തില്‍ വളരുന്ന ഒരു വിപണിയാണ് ഓസ്ട്രേലിയ. ടിക്ടോക്ക് ശേഖരിക്കുന്ന ഡാറ്റ സംബന്ധിച്ച് അന്വേഷണം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്നാണ് സൂചന. ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ മുതല്‍ ഓസ്ട്രേലിയന്‍ സെലിബ്രെറ്റികള്‍ വളരെ സജീവമായി ടിക്ടോക്ക് ചെയ്യുന്ന ഇടമാണ് ഓസ്ട്രേലിയ.

നേരത്തെ അമേരിക്ക ടിക്ടോക്ക് നിരോധിച്ചേക്കും എന്ന വാര്‍ത്ത വന്നിരുന്നു. ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പോംപിയോയുടെ പ്രതികരണം.

Advertisment