Advertisment

കൊറോണയെ ഓടിക്കാന്‍ നേസല്‍ സ്‌പ്രേ ? 96 ശതമാനത്തോളം വൈറസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞതായി ഓസ്‌ട്രേലിയന്‍ കമ്പനി; അവകാശവാദം ഇങ്ങനെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സിഡ്‌നി: കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ നേസല്‍ സ്‌പ്രേയ്ക്ക് സാധിക്കുമെന്ന അവകാശവാദവുമായി അസ്‌ട്രേലിയന്‍ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി. ജലദോഷത്തിനെതിരെ വികസിപ്പിച്ച സ്‌പ്രേ വഴി 96 ശതമാനത്തോളം വൈറസിനെ നിയന്ത്രിക്കാന്‍ സാധിച്ചതായി കമ്പനി അവകാശവാദം ഉന്നയിക്കുന്നു.

മൃഗങ്ങളിലാണ് കമ്പനി പരീക്ഷണം നടത്തിയത്. കീരികളിലാണ് പരീക്ഷണം നടത്തിയതെന്ന് കമ്പനി പറയുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

വാക്‌സിനുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന സ്‌പ്രേയ്ക്ക് കൊറോണ വൈറസിന്റെ 96 ശതമാനം കുറയ്ക്കാന്‍ സാധിച്ചതായും കൂടുതല്‍ അനുമതികള്‍ക്ക് ശേഷം മനുഷ്യരില്‍ വിശദമായ പഠനം നടത്തുമെന്നും കമ്പനി പറയുന്നു.

Advertisment