Advertisment

ഓസ്ട്രിയയിലെ മിഷണറി സഭയുടെ തലപ്പത്തേക്ക് ബ്രദര്‍ സജി മുള്ളന്‍കുഴി

New Update

publive-image

Advertisment

 

 വിയന്ന : നീണ്ട രണ്ടു പതിറ്റാണ്ട് ഓസ്ട്രിയന്‍ സമൂഹത്തില്‍ നിശബ്ദ   സേവനം ചെയ്തു വരുന്ന മലയാളിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ , കരുണയുടെ സഹോദരങ്ങള്‍ (Brothers of st. John of God)എന്ന സഭയുടെ ഓസ്ട്രിയ , ഹംഗറി , ചെക്ക്‌ , സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഓസ്ട്രിയന്‍ പ്രൊവിന്‍സ്സിന്‍റെ തലപ്പത്തേക്ക് .
ആശുപത്രികള്‍ , അനാഥാലയങ്ങള്‍ , ലഹരി വിരുദ്ധ ചികിത്സാ കേന്ദ്രങ്ങള്‍ , വയോജന മന്ദിരങ്ങള്‍ തുടങ്ങി ഓസ്ട്രിയന്‍ ജനതയുടെ നിത്യജീവിതവുമായി ഏറെ അടുത്ത് ബന്ധപ്പെടുന്ന കരുണയുടെ സഹോദരങ്ങള്‍ അഥവാ ബാര്‍മ് ഹെര്‍സിഗന്‍ ബ്രൂഡര്‍ (ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ്) എന്ന മിഷനറി സന്യാസസഭാ സമൂഹത്തിന്റെ പുതിയ പ്രൊവിന്‍ഷ്യാളായാണ് ബ്ര.സജി മുള്ളന്‍കുഴിയെന്ന ഇന്ത്യാക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സഭയുടെ 460 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യാക്കാരനെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. ഓസ്ട്രിയന്‍ സാമൂഹിക സാംസ്‌ക്കാരിക ജീവിതത്തില്‍ അതുല്യമായ സ്ഥാനമാണ് കരുണയുടെ സഹോദരന്മാരുടെ സഭയ്ക്കുള്ളത്
കരുണയുടെ സഹോദരന്‍മാര്‍ ഓസ്ട്രിയയില്‍ ഐസന്‍സ്റ്റാറ്റ്, ഗ്രാസ്സ് , ക്ലാഗന്‍ ഫുര്‍ട്ട്, ലിന്‍സ്, സാൽസ്ബുര്‍ഗ് , സെന്റ് ഫൈറ്റ് അൻ ദേർ ഗ്ലാന്‍, വിയന്ന എന്നിവടങ്ങളിലായി ആശുപത്രികളും 6ലധികം വയോജന പരിപാലന മന്ദിരങ്ങളും ഒരു ലഹരി വിരുദ്ധ പരിപാലന കേന്ദ്രവും , ഒരു നഴ്‌സിംഗ് കോളേജും , നടത്തി വരുന്നു .
 publive-image
പോര്‍ച്ചുഗലില്‍ ജനിച്ച ജോണ്‍ എന്ന സൈനികനാണ് ഈ സന്യാസ സഭയുടെ സ്ഥാപകന്‍ . ആവിലായിലെ വി.ജോണിന്റെ ജീവിതത്തില്‍ ആകൃഷ്ടനായി ജോണ്‍ തന്റെ ശിഷ്ഠ ജീവിതം അശരണര്‍ക്കും രോഗികള്‍ക്കുമായി മാറ്റിവെക്കുവാന്‍ തീരുമാനിച്ചു.
 publive-image
പതിനഞ്ചാം നൂറ്റാണ്ടില്‍ തന്നെ സമാന സ്വഭാവമുള്ള രോഗികളെ ഒരു സ്ഥലത്ത് ചികിത്സിക്കുക എന്ന പരിഷ്കൃത ആശയം അദ്ദേഹം പ്രാവര്‍ത്തികമാക്കി .ആതുരസേവന രംഗത്ത് ആധുനികവല്‍ക്കരണം നടപ്പാക്കിയ അദ്ദേഹത്തെ 1690 ല്‍ കത്തോലിക്ക സഭ വിശുദ്ദനായി നാമകരണം ചെയ്തു .
സഭയില്‍ രോഗികളുടെയും , ആതുരശുശ്രൂഷകരുടെയും മധ്യസ്ഥനാണ് ദൈവത്തിന്‍റെ വി. ജോണ്‍ . മാര്‍ച്ച്‌ 8 നാണ് ഈ വിശുദ്ദന്‍റെ നാമഹേതു തിരുന്നാള്‍ .
മധ്യ യൂറോപ്പില്‍ ഏറ്റവുമധികം ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍ ഉള്ള സഭയാണ് കരുണയുടെ സഹോദരന്മാര്‍ . വിയന്നയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സന്നിദ്ധ്യമാണ് ബ്ര.സജി മുള്ളങ്കുഴി .
കണ്ണൂര്‍ ആലക്കോട് , മുള്ളങ്കുഴി ജോണിന്‍റെയും , ത്രേസ്യാമ്മയുടെയും ( കൊല്ലം , മങ്കൊമ്പ് , മണലേല്‍ ) മകനാണ് ബ്ര.സജി മുള്ളങ്കുഴി . സഹോദങ്ങള്‍ , മാത്തുക്കുട്ടി , ( ആലക്കോട് ) ,സിബി ( ഗുജറാത്ത് ) , ബിനോയി ( ആലക്കോട് ) . മോന്‍സി ( കാഞ്ഞങ്ങാട് ) , ബെന്നി ( ആലക്കോട് ) എന്നിവരാണ്
പള്ളുരുത്തി സെ . തോമസിലും , തോപ്പുംപടി സെ . സെബാസ്റ്റ്യന്‍ സിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . 2002 ല്‍ വ്രതവഗ്ദാനം സ്വീകരിച്ചു .2004 മുതല്‍ ഓസ്ട്രിയയില്‍ സേവനം ആരംഭിച്ചു . പുതിയ പ്രൊവിന്‍ഷ്യാളിന്‍റെ കാലാവധി 4 വര്‍ഷക്കാലമാണ് .

 

Advertisment