Advertisment

തീപിടിത്തമുണ്ടാകാത്തത് കരിപ്പൂര്‍ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു; തുണയായത് 'ഓസ്ട്രിയന്‍ പാന്തര്‍'

New Update

publive-image

Advertisment

കരിപ്പൂര്‍: രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെ മരിച്ചത് 18 പേരാണ്. അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന് തീ പിടിക്കാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. 'ഓസ്ട്രിയന്‍ പാന്തറിന്റെ' ഇടപെടലായിരുന്നു അതിന് കാരണമായത്.

ദുരന്തത്തില്‍ പെട്ട വിമാനം നിലത്ത് തൊട്ടപ്പോള്‍ തന്നെ ഈ ഫയര്‍ യൂണിറ്റുകളിലൊന്ന് വിമാനത്തെ പിന്തുടരാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. വിമാനം താഴെ എത്തിയപ്പോള്‍ തന്നെ മൂന്ന് പാന്തര്‍ യൂണിറ്റുകളും പാഞ്ഞെത്തി.

ഫിലിം ഫോര്‍മിംഗ് ഫോഗ് പുറത്തുവിടുന്നതിലൂടെ പാന്തര്‍ ഇന്ധന ചോര്‍ച്ചാ ഭീഷണി തടയുകയായിരുന്നു. ഒരു പാന്തര്‍ യൂണിറ്റിന് 10000 ലിറ്റര്‍ വെള്ളവും 1300 ലിറ്റര്‍ ഫോം കണ്ടെന്റും സംഭരിക്കാന്‍ സാധിക്കും. വിമാനത്തില്‍ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകിയിരുന്നെങ്കിലും തീ തടയാന്‍ പാന്തറുകള്‍ക്ക് സാധിച്ചത് രക്ഷാപ്രവര്‍ത്തനം സാധ്യമാക്കി.

ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ റോസെന്‍ബ ഔര്‍ നിര്‍മ്മിച്ച എയര്‍പോര്‍ട്ട് ക്രാഷ് ടെന്‍ഡറിന്റെ മാതൃകയിലാണ് റോസെന്‍ബ ഔര്‍ പാന്തര്‍. കരിപ്പൂരില്‍ പാന്തറിന്റെ നാല് യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. ഈ അത്യാധുനിക ഫയര്‍ റെസ്‌ക്യൂ വാഹനം ഇറക്കുമതി ചെയ്തത് 10 കോടി രൂപ മുടക്കിയാണ്.

Advertisment