ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി കരുത്തുകാട്ടി. തെലങ്കാനയിലെ കോണ്‍ഗ്രസ് ജയത്തോടെ ദക്ഷിണേന്ത്യയിൽ നിന്നും ബിജെപിയെ തുരത്തി. എങ്കിലും തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസിന് മികച്ച നേതൃത്വമില്ല. പ്രവര്‍ത്തകരുമില്ല. 'ഇന്ത്യാ' മുന്നണിയുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്തിരിക്കുന്നു! എന്തുചെയ്യും കോണ്‍ഗ്രസ് ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
ഗവര്‍ണര്‍ക്കെതിരെ താക്കീതും കര്‍ശനമായ വിധിയും പുറപ്പെടുവിച്ച സുപ്രീംകോടതി പിറ്റേ ദിവസം തന്നെ അതേ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടു വിധി പറഞ്ഞു! കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നു. പക്ഷെ, സുപ്രീംകോടതി വിധി മറിച്ചായി. പ്രധാന സ്ഥാനങ്ങളിലേയ്ക്കുള്ള നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കണമെന്ന് ഈ വിധി സംസ്ഥാന സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
ഗവർണർ - സർക്കാർ പോരിൽ ഒടുവിൽ ഗവർണർക്ക് തന്നെ തോൽവി! സർക്കാർ ഇത്രയും കാലം പറഞ്ഞത് തന്നെ സുപ്രീംകോടതിയും പറഞ്ഞു. ഇത്രകാലം എന്തെടുക്കുകയായിരുന്നുവെന്ന ശകാരവും, ഗവര്‍ണര്‍ ഉത്തരവാദിത്തം കാണിക്കണമെന്ന ഓർമപ്പെടുത്തലും കോടതിയിൽ നിന്നുണ്ടായി. അധികാരം എപ്പോഴും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കു തന്നെയാണ്. ഗവർണർ പ്രതീകാത്മക തലവൻ മാത്രം! പോരിനിറങ്ങുമ്പോൾ ഈ ബോധ്യം നന്ന് - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വ്യാജ ഐഡി കാര്‍ഡുകള്‍ നിർമ്മിച്ച യൂത്ത് കോൺഗ്രസിന്റെ ഈ യാത്ര ഏറെ അപകടകരം. എ.കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പിന് തലമുറക്കാര്‍ ഇന്ന് ചാനൽ ചർച്ചകളിലെ രാജാക്കന്മാരായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇത്തരം ദുര്നടപടികള്ക്കെതിരെ പോലീസും രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തുകതന്നെ വേണം. ഈ പോക്ക് അത്യന്തം അപകടകരമാണെന്നോര്ക്കുകയും വേണം - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
നവകേരള സദസ്സിനെ അംഗീകരിക്കാതിരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ സ്വാഭാവിക രാഷ്ട്രീയം മാത്രം. നവകേരള സദസ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ലേഖനം 'ചന്ദ്രിക' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതും, കാസര്‍കോട്ട് മുസ്ലിം ലീഗ് നേതാവ് എന്‍.എ അബൂബക്കര്‍ മുഖ്യമന്ത്രിയോടൊപ്പം സമയം ചെലവഴിച്ചതും വിവാദമാണ് ഇപ്പോൾ. സര്‍ക്കാരിനെ കുറ്റംപറഞ്ഞ് കോണ്‍ഗ്രസ് എത്രകാലം മുന്നോട്ടുപോകും?പിണറായി പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. കോണ്‍ഗ്രസ് ഓര്‍ക്കണം - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കര്‍ഷകന്റെ കണ്ണുനീര് വീണിരിക്കുന്നു. ഇത് കേരള സമൂഹത്തിനും സംസ്ഥാന സര്‍ക്കാരിനും ഒട്ടും ഭൂഷണമല്ല. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. കര്‍ഷകന്റെ കണ്ണുനീര് ഇനി പാടത്തു വീണുകൂടാ. വായ്പ കിട്ടാണ്ട് മനം നൊന്ത് ഒരു കര്‍ഷകനും കേരളത്തില്‍ ആത്മഹത്യ ചെയ്തുകൂടാ. ജനങ്ങള്‍ക്ക് അന്നം നല്കുന്ന കൈകളാണ് കര്‍ഷകന്റേത് എന്ന് എല്ലാവരും ഓര്‍ക്കണം - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
സാക്ഷാല്‍ കെ. കരുണാകരനെ മുള്‍മുനയില്‍ നിര്‍ത്തുകയും അവസാനം മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് അദ്ദേഹത്തെ താഴെയിറക്കി ആ സ്ഥാനം കൈയ്ക്കലാക്കുകയും ചെയ്ത ആന്റണി പക്ഷം ഇന്നു ശിഥിലമായിക്കൊണ്ടിരിക്കുകയാണ്, ആന്റണി പക്ഷത്തിന് എന്തെങ്കിലും പുതുജീവന്‍ കിട്ടുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് സഹിക്കാനാവില്ല, ഷൗക്കത്തിനോടുള്ള കര്‍ശനമായ നിലപാടിന്റെ പിന്നാമ്പുറ രാഷ്ട്രീയം ഇതുതന്നെ, ഷൗക്കത്തിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്ത്തന്നെയുണ്ട്: മുഖപ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്
ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ഒരു ഭരണഘടനാ പ്രശ്നം തന്നെയാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണോ ഗവര്‍ണറാണോ സുപ്രീം എന്ന തര്‍ക്കം. നിയമസഭ ജനങ്ങളുടേതാണ്. ജനപ്രതിനിധികളുടേതാണ്. അവര്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അനിശ്ചിതകാലം തടഞ്ഞുവെക്കാന്‍ കഴിയുമോ ? തര്‍ക്കങ്ങള്‍ സുപ്രീം കോടതി തീരുമാനിക്കട്ടെ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അമേരിക്കയോടും ചൈനയോടുമൊക്കെ കിടപിടിക്കാന്‍ തക്ക നേട്ടങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം തന്നെയാണ് കേരളം. ആ നേട്ടങ്ങള്‍ ലോകത്തെ അറിയിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം. ജനാധിപത്യ ക്രമത്തില്‍ ഒരു സര്‍ക്കാര്‍ ചെയ്യുന്നതിലും പറയുന്നതിലും ഒക്കെ ആ സര്‍ക്കാരിന്റെ രാഷ്ട്രീയം ഉണ്ടാവുക സ്വാഭാവികമാണ്. കേരളീയത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട്. പക്ഷേ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ചോദ്യം ചെയ്യാനാവില്ല - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്