Advertisment
'സദ് വാർത്ത'യെ മലർത്തിയടിച്ച് എം.സി.വർഗീസിൻ്റെ കച്ചവട നീക്കം. സദ് വാർത്തയുമായി കരാര്‍ ഒപ്പിട്ട് ടെയിനില്‍ കയറിയ ടി നസറുദീനൊപ്പം കോട്ടയത്തുനിന്നും കയറിയ വര്‍ഗീസ് തൃശൂരില്‍ എത്തിയപ്പോള്‍ മംഗളവുമായി കരാര്‍ ഉറപ്പിച്ചു. രായ്ക്ക് രായ്മാനം വ്യാപാരികളെ കീശയിലാക്കി. ഒടുവിൽ മുട്ടുകുത്തിയത് വ്യാപാരികളോ വർഗീസോ എന്നത് ചരിത്രം ? പിന്നാമ്പുറത്തിൽ സാക്ഷി
മംഗളം വര്‍ഗീസ് പത്രം തുടങ്ങുന്നു എന്ന വാര്‍ത്ത ഏറ്റവും അങ്കലാപ്പിലാക്കിയത് മനോരമയെ ആയിരുന്നു. ആധുനിക മാധ്യമ മാനേജുമെന്റുകള്‍ അന്നൊന്നും ചിന്തിക്കാതിരുന്നവ പ്രാവര്‍ത്തികമാക്കിയ പ്രതിഭയായിരുന്നു എം.സി വര്‍ഗീസ്. ഓരോ തുടക്കങ്ങളിലും എന്തു മാജിക് ആണാവോ വർഗീസ് പുറത്തെടുക്കുക എന്ന് മാധ്യമലോകം ചര്‍ച്ച ചെയ്തു. പക്ഷേ അതൊന്നും അദ്ദേഹത്തിനപ്പുറം ഒരു ചുവട് മുന്നോട്ടുപോയില്ല - പിന്നാമ്പുറങ്ങളില്‍ സാക്ഷി
എം.സി.വർഗീസ് എന്നാല്‍ മാധ്യമ ലോകത്തെ ജാലവിദ്യക്കാരൻ ! തീർത്തും സാധാരണക്കാരനായ ഒരാളുടെ അദ്ഭുതകരമായ വളർച്ച. അതും സാധാരണ ജനങ്ങളെ കൂട്ടുപിടിച്ച്. മലയാളി സാക്ഷരതയിൽ മുന്നിലാണെങ്കിൽ അതിൻ്റെ ശില പാകിയത് എം.സി.വർഗീസായിരുന്നു. ആ മാധ്യമ സാമ്രാജ്യം സമകാലിക ചരിത്രത്തില്‍ എത്തി നില്ക്കുമ്പോള് - പിന്നാമ്പുറത്തില്‍ സാക്ഷി