New Update
Advertisment
കോട്ടയം : ഈ മണ്ഡലകാലം മുതൽ എരുമേലി പേട്ട തുള്ളലിൽ കെമിക്കൽ കളറുകൾക്ക് നിരോധനം. കെമിക്കൽ കളറിൽ അടങ്ങിയിട്ടുള്ള വിഷമയമായ രാസപദാർത്ഥങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇത് നിരോധിക്കാൻ അധികൃതർ തീരുമാനിച്ചത്.
കോട്ടയം ജില്ലാ കളക്ടർ പികെ സുധീർ ബാബു എരുമേലി പഞ്ചായത്തിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഈ കെമിക്കൽ കളറുകൾ നിരോധിക്കാനും ഇത്തരം കളറുകൾ വിൽക്കുന്ന ഷോപ്പുകൾക്ക് അനുമതി നൽകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ലെഡ്, ആഴ്സനിക്, കാഡ്മിയം തുടങ്ങി വിഷലിപ്തമായ രാസപദാർത്ഥങ്ങൾ ഈ പൊടിയിലുണ്ട്. ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുന്നതു കൂടാതെ ഇത് മണ്ണിനെയും മലിനമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.