Advertisment

ബസിന് പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർ ഓട്ടോയില്‍ ജാമായി. ഡ്രൈവറെ പുറത്തെടുത്തത് ഫയർഫോഴ്സെത്തി ഓട്ടോ വെട്ടിപ്പൊളിച്ച്

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : സ്വകാര്യബസിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച്കയറി ഓട്ടോഡ്രൈവർക്ക് ഗുരുതര പരുക്ക്. അല്ലപ്പാറ കരുന്തയിൽ ജിജോ(40)ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് 4.45 ഓടെ പാലാ-തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന് പിന്നിലേക്ക് ജിജോ ഓടിച്ച ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു.

സ്വകാര്യബസ് മുന്നിൽ പോയ കാറിൽ ഇടിക്കാതിരിക്കാൻ ബസ്സ് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ പിന്നിലുണ്ടായിരുന്ന ജിജോയുടെ ഓട്ടോ ബസിന് പിന്നിൽ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്ന് ജിജോ അര മണിക്കൂറോളം കുരുങ്ങിക്കിടന്നു.

publive-image

പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പോലീസ് പാഞ്ഞെത്തിയെങ്കിലും ഓട്ടോറിക്ഷയിൽ ജാമായി ഇരുന്ന ജിജോയെ പുറത്തെടുക്കാനായില്ല. തുടർന്ന് പോലീസ് പാലാ ഫയർഫോഴ്സിന്റെ സഹായം തേടി. ഫയർഫോഴ്‌സെത്തി ഓട്ടോ വെട്ടിപ്പൊളിച്ചാണ് ജോജോയെ പുറത്തെടുത്തത്.

ഫയർഫോഴ്‌സിന്റെ ആമ്പുലൻസിൽ ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി .✍ സുനിൽ കൗമുദി

pala news
Advertisment