Advertisment

മാരുതി നാലു വര്‍ഷത്തിനുള്ളില്‍ വിറ്റഴിച്ചത് മൂന്ന് ലക്ഷം ഓട്ടോമാറ്റിക് കാറുകള്‍

author-image
admin
New Update

മാരുതി സുസുക്കി നാലു വര്‍ഷത്തിനുള്ളില്‍ വിറ്റഴിച്ചത് മൂന്ന് ലക്ഷം ഓട്ടോമാറ്റിക് കാറുകള്‍ (AMT ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍).

Advertisment

ഇന്ത്യന്‍ നിരത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിച്ച് ഹാച്ച്ബാക്ക് മോഡല്‍ സെലേരിയോയിലൂടെ 2014-ലാണ് മാരുതി AMT കാറുകള്‍ പുറത്തിറക്കി തുടങ്ങിയത്.

publive-image

ഓട്ടോമാറ്റിക് കാറുകള്‍ക്ക് ജനപ്രീതി വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷത്തിലേറെ AMT കാറുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സെലേരിയോയ്ക്ക് പുറമേ ആള്‍ട്ടോ K10, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഇഗ്നീസ്, ഡിസയര്‍, വിറ്റാര ബ്രെസ എന്നീ മോഡലുകളാണ് നിലവില്‍ എഎംടിയില്‍ മാരുതി വിറ്റഴിക്കുന്നത്.

Advertisment