Advertisment

165-ാമതു മഹീന്ദ്ര ഗ്രേറ്റ് എസ്‌ക്കേപ്പ്-ഓഫ് റോഡിങ് ട്രോഫി സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ 165-ാമതു ഗ്രേറ്റ് എസ്‌ക്കേപ്പ്- ഓഫ് റോഡിങ് ട്രോഫി വാഗമണില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഓഫ് റോഡിങ് ട്രോഫി ചലഞ്ചില്‍ 15 മഹീന്ദ്ര താര്‍ എസ്‌യുവികള്‍ പങ്കെടുത്തു.

Advertisment

വാഗമണിലെ പാലറ്റ് ഹില്‍ വ്യൂ റിസോര്‍ട്ടിലായിരുന്നു ഫ്‌ളാഗ്-ഓഫ്. ട്രോഫി റൗണ്ടില്‍ മഹീന്ദ്രയുടെ വാഹനങ്ങള്‍ ബുദ്ധിമുട്ടേറിയ തടസ്സങ്ങള്‍ മറികടന്നു. തെന്നി കിടക്കുന്ന ട്രാക്കുകളും ഉയര്‍ന്ന പാറക്കല്ലുകളും അരുവികളും നിറഞ്ഞ പാത ഡ്രൈവര്‍മാര്‍ക്കും വാഹനങ്ങള്‍ക്കും കടുത്ത പരീക്ഷണമായിരുന്നു.

publive-image

മോഡിഫൈഡ് വിഭാഗത്തില്‍ അതുല്‍ തോമസ് വിജയിച്ചു. സ്റ്റോക്ക് വിഭാഗത്തില്‍ സുജീഷ് കോളോത്തോടിയും, വനിതകളുടെ വിഭാഗത്തില്‍ നിമിഷ അന്ന ബോബനും വിജയികളായി. എല്ലാ വിജയികള്‍ക്കും ഇഗത്പുരിയിലെ ഓഫ് റോഡിങ് ട്രോഫി ഫൈനലില്‍ പങ്കെടുക്കാനുള്ള മുഴുവന്‍ ചെലവുകളും നല്‍കും.

മല്‍സരേതര ഓഫ് റോഡ് പരിപാടിയായി 1996ലാണ് മഹീന്ദ്ര ഗ്രേറ്റ് എസ്‌ക്കേപ്പ് ആരംഭിച്ചത്. മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് വാഹനങ്ങളുടെ കരുത്തും പ്രകടന മികവും പരീക്ഷിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. വര്‍ഷങ്ങള്‍ കടന്നപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ആവേശകരമായ ഓഫ് റോഡ് ചലഞ്ചായി മാറുകയായിരുന്നു. ഓഫ് റോഡ് പോരാട്ടം ആവേശമാക്കിയ ആരാധകരും ഉപഭോക്താക്കളും സജീവമായി പങ്കെടുത്തു.

വര്‍ഷം മുഴുവന്‍ നടക്കുന്ന ഗ്രേറ്റ് എസ്‌ക്കേപ്പ് ഓഫ് റോഡ് മല്‍സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് വമ്പന്‍ സമ്മാനമായ പുതിയൊരു താര്‍ ലഭിക്കുന്ന ഓഫ് റോഡ് ട്രോഫി പോരാട്ടത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇഗത്പുരിയിലെ മഹീന്ദ്ര ഓഫ് റോഡിങ് അക്കാദമയില്‍ അടുത്ത വര്‍ഷമാണ് ഫൈനല്‍സ്.

Advertisment