Advertisment

കാറുകള്‍ക്കായി സിയറ്റ് സെക്യൂറ ഡ്രൈവ് ടയര്‍ പുറത്തിറക്കി

New Update

കൊച്ചി:  ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് ലിമിറ്റഡ് കാറുകള്‍ക്കായി തങ്ങളുടെ പുതിയ സെക്യൂറ ഡ്രൈവ് ടയര്‍ പുറത്തിറക്കി. പ്രീമിയം സെഡാന്‍ സെഗ്മെന്റില്‍ പെടുന്ന കാറുകള്‍ക്കായാണ് പുതിയ ടയറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

Advertisment

publive-image

സിയറ്റ് സെക്യൂറ ഡ്രൈവ്ടയറുകള്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ ഏറെ പ്രാധാന്യം ലഭിച്ചവയാണ്. ഇതേ സാങ്കേതികവിദ്യയാണ് ഇന്ത്യയിലും കമ്പനി ഉപയോഗിക്കുന്നത്. 7 വ്യത്യസ്ഥ വലിപ്പങ്ങളിലാണ് ടയറുകള്‍ ലഭ്യമാകുക. 215/60ആര്‍16, 205/55ആര്‍16, 195/55ആര്‍16, 195/65ആര്‍15, 185/60ആര്‍15, 195/60ആര്‍15, 175/65ആര്‍15 എന്നിവയാണ് വലിപ്പങ്ങള്‍.

publive-image

നല്ല വേഗതയിലും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ടയറുകളുടെ നിര്‍മ്മാണം. വീതിയും വലിപ്പവും നനഞ്ഞ റോഡുകളിലും കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. പുത്തന്‍ രീതിയിലുള്ള ഗ്രിപ്പുകളും കമ്പനി ടയറുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ പാറ്റേണ്‍, ശബ്ദങ്ങള്‍ കുറച്ച് സമാധാനമായി വാഹനം ഓടിക്കാന്‍ കഴിയുന്ന രീതിയിലാണ്.

ഹൈ സ്പീഡ് കാറുകളില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനായാണ് കമ്പനി യുറോപ്യന്‍ രീതിയിലുള്ള ടയര്‍ പുറത്തിറക്കിയതെന്ന് സിയറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് നീതീഷ് ബജാജ് പറഞ്ഞു. സിയറ്റിന്റെ ഷോപ്പുകളിലും ഡീലര്‍മാര്‍വഴിയും ടയറുകള്‍ ലഭ്യമാകും.

Advertisment