Advertisment

ഡാറ്റ്സണ്‍ ഗോ, ഗോ - പ്ലസ് ബി എസ് - 6 മോഡലുകള്‍ പുറത്തിറക്കി

New Update

കൊച്ചി:  ഡാറ്റ്സണ്‍ ഇന്ത്യ ബി എസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗോ, ഗോ-പ്ലസ് മോഡലുകള്‍ പുറത്തിറക്കി. സി വി ടി (കണ്ടിന്യുവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍) സജ്ജീകരണത്തോടെയാണ് ഇരു മോഡലുകളും എത്തുന്നത്.

Advertisment

പരമാവധി 77 പിഎസ് / 104 എന്‍ എം കരുത്തുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ഡാറ്റ്സണ്‍ ഗോ, ഗോ-പ്ലസ്, മോഡലുകള്‍ക്കുള്ളത്. 5 സ്പീഡ് മാനുവല്‍, സി വി ടി ട്രാന്‍സ്മിഷനാണ് വാഹനത്തിന്റേത്.

publive-image

പുതിയ ഗോ, ഗോ-പ്ലസ് അവതരിപ്പിച്ചതിനൊപ്പം എളുപ്പത്തിലുള്ള ഫിനാന്‍ഷ്യല്‍ പദ്ധതികളും ഡാറ്റ്സണ്‍ വാഗ്ദാനം ചെയ്യുന്നു. 'ബൈ നൗ പേ ഇന്‍ 2021' പദ്ധതിയില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് 2021 മുതല്‍ ഇ. എം. ഐ അടച്ച് തുടങ്ങാവുന്നതാണ്.

100% ഫിനാന്‍സ് ഓപ്ഷന്‍, ലോ ഇ. എം. ഐ ബെനഫിറ്റ്, ഇ എം ഐ അഷ്വറന്‍സ് ബെനഫിറ്റ് എന്നിവ ഉള്‍പ്പെടുന്ന മറ്റ് സ്‌കീമുകളുമുണ്ട്.

അഞ്ച് സീറ്റുകളുള്ള പുതിയ ഡാറ്റ്സണ്‍ ഗോ മാനുവല്‍ വേരിയന്റിന് 3,99,000 രൂപയും സിവിടിക്ക് 6,25,000 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. വിപണിയില്‍ ഏറ്റവും താങ്ങാനാവുന്ന സി വി ടി മോഡലാണിത്. ഏഴ് സീറ്റുകളുള്ള ഡാറ്റ്സണ്‍ ഗോ-പ്ലസ് മാനുവലിന് 4,19,990 രൂപയും സിവിടിക്ക് 6,69,990 രൂപയുമാണ് വില.

റൂബി റെഡ്, ബ്രോണ്‍സ് ഗ്രേ, ആംബര്‍ ഓറഞ്ച്, ക്രിസ്റ്റല്‍ സില്‍വര്‍, വിവിഡ് ബ്ലൂ, ഓപല്‍ വൈറ്റ് എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. വാഹനത്തിന് രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയുണ്ട്, ഇത് അഞ്ച് വര്‍ഷം വരെ നീട്ടാം. 2 വര്‍ഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സബ്സ്‌ക്രിപ്ഷനോടെയാണ് രണ്ട് കാറുകളും എത്തുന്നത്.

publive-image

'ഉയര്‍ന്ന നിലവാരമുള്ള പുതിയ ഡാറ്റ്സണ്‍ ഗോ, ഗോ-പ്ലസ് മോഡലുകളാണ് ഞങ്ങള്‍ അവതരപ്പിച്ചിരിക്കുന്നത്. ഭാവിയിലേക്ക് തയ്യാറാക്കപ്പെട്ടതും മിതമായ വിലയിലുമാണ് വാഹനമെത്തുന്നത്.

ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് കാറുകളും ബിഎസ് 6 മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണ്. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ സിവിടി ഓപ്ഷനുകള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഈ പരീക്ഷണ സമയങ്ങളില്‍ ഉപയോക്താക്കളെ പിന്തുണക്കുന്നതിന് നൂതന ധനകാര്യ സ്‌കീമുകളും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.' നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

രണ്ട് മോഡലുകളിലും മിനുസമാര്‍ന്ന ഡയമണ്ട് കട്ട് ആര്‍14 അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിഷ് എല്‍ഇഡി ഡിആര്‍എല്ലുകള്‍ (ഡേടൈം റണ്ണിംഗ് ലാമ്പുകള്‍), 180 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

ക്ഷീണം അനുഭവപ്പെടാത്ത ആന്റി-ഫാറ്റിഗ് സീറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എ എം ടി ട്രാന്‍സ്മിഷന്‍ മോഡലുകളേക്കാള്‍ നിരവധി ഗുണങ്ങളാണ് ഡാറ്റ്സണ്‍ ഗോ, ഗോ-പ്ലസ് സിവിടി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നത്. സുഗമമായ ഗിയര്‍ മാറ്റം; മികച്ച ഹില്‍ ഡ്രൈവിംഗ് അനുഭവം; കുറഞ്ഞ എഞ്ചിന്‍ ശബ്ദം എന്നിവയാണ് പ്രത്യേകതകള്‍.

വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് അടക്കമുള്ള മികച്ച സുരക്ഷാ സവിശേഷതകളാണ് രണ്ട് കാറുകളിലും ഉള്ളത്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7ഇഞ്ച് സ്മാര്‍ട്ട് ടച്ച്‌സ്‌ക്രീനും വാഹനത്തിനുണ്ട്.പുതിയ ഡാറ്റ്സണ്‍ ഗോ, ഗോ-പ്ലസ് എന്നിവ ''സ്പോര്‍ട്സ് മോഡിലും'' ലഭ്യമാണ്.

Advertisment