ലെക്‌സസ്‌ പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

Monday, April 9, 2018

കൊച്ചി:  ആഢംബര ഹൈബ്രിഡ്‌ കാറുകളുടെ നിര്‍മാതാക്കളായ ലക്‌സസ്‌ ഇന്ത്യ ഈ വര്‍ഷം പുതിയ മോഡലകുള്‍ അവതരിപ്പിക്കുകയും രാജ്യത്തെ പ്രവര്‍ത്തനം വിപുലമാക്കുകയും ചെയ്യുമെന്ന്‌ ലെക്‌സസ്‌ ഇന്ത്യ ചെയര്‍മാന്‍ എന്‍ രാജയും പ്രസിഡന്റ്‌ പി ബി വേണുഗോപാലും അറിയിച്ചു.

ഇഎസ്‌ 300 എച്ച്‌, ആര്‍ എക്‌സ്‌ 450 എച്ച്‌, എല്‍എക്‌സ്‌ 450 ഡി എന്നീ ലക്ഷ്വറി കാറുകളുമായി 2017 മാര്‍ച്ചിലാണ്‌ ലെക്‌സസ്‌ ഇന്ത്യയില്‍ പ്രവേശിക്കുന്നത്‌. തുടര്‍ന്നു രാജ്യത്താകെ നാല്‌ `ഗസ്റ്റ്‌ എക്‌സ്‌പീരിയന്‍സ്‌ സെന്ററുകള്‍’ തുറന്നു.

പിന്നാലെ നവംബറില്‍ ഹൈബ്രിഡ്‌ ഇലക്‌ട്രിക്‌ എസ്‌ യുവി എന്‍എക്‌സ്‌ 300 എച്ച്‌ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏറ്റവുമൊടുവില്‍ കമ്പനിയുടെ ഫ്‌ളാഗ്‌ഷിപ്‌ ഉത്‌പന്നമായ ലെക്‌സസ്‌ എല്‍എസ്‌ 500 എച്ചും ആദ്യവര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ കമ്പനിക്കു കഴിഞ്ഞു.

ഇന്ത്യയിലെ അതിഥികള്‍ക്ക്‌ മികച്ച ഓട്ടോമോട്ടീവ്‌ സൊലൂഷനും അതിശയകരമായ അനുഭവവുമാണ്‌ ലെക്‌സസ്‌ ബ്രാന്‍ഡ്‌ ലക്ഷ്യമിടുന്നത്‌. രാജ്യത്തെ ഡിസൈന്‍ പ്രതിഭകളെ പ്രത്സാഹിപ്പിക്കുന്നതിനായി കമ്പനി പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷംതന്നെ ലെക്‌സസ്‌ ഇന്ത്യ ഡിസൈന്‍ അവാര്‍ഡ്‌ ഇന്ത്യ ആരംഭിക്കുകയും ചെയ്‌തു.

ലെക്‌സസ്‌ ബ്രാന്‍ഡിനെക്കുറിച്ച്‌ അവബോധം ഉണ്ടാക്കുന്നതിനൊപ്പം ഹൈബ്രിഡ്‌ ഇലക്‌ട്രിക്‌ വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യാനാണ്‌ പുതിയ വര്‍ഷത്തില്‍ ഉദ്ദേശിക്കുന്നതെന്ന്‌ ചെയര്‍മാന്‍ എന്‍ രാജ പറഞ്ഞു. കൂടുതല്‍ ഉത്‌പന്നങ്ങളും ഈ വര്‍ഷം ലഭ്യമാക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

രാജ്യത്ത്‌ വിതരണം ചെയ്‌ത ഓരോ എന്‍എസ്‌ക്‌ 300 എച്ചും ഉടമകള്‍ക്ക്‌ ലഭ്യമാക്കിയത്‌ ഏറ്റവും വ്യക്തിഗതമായ രീതിയിലാണ്‌. ലെക്‌സസ്‌ ഉടമയുടെ കുടുംബാംഗങ്ങള്‍ക്ക്‌ പ്രത്യേകം സമ്മാനങ്ങളും ഇതോടൊപ്പം നല്‍കുന്നു.

ഏറ്റവും വ്യക്തിപരവും ഓര്‍മയില്‍നില്‍കുന്നതുമായ വിധത്തില്‍ ഉടമകള്‍ക്ക്‌ കാര്‍ എത്തിച്ചു നല്‍കുവാനാണ്‌ ലെക്‌സസ്‌ റിലേഷന്‍ഷിപ്പ്‌ മാനേജര്‍മാര്‍ക്ക്‌ പരിശീലനം നല്‍കുന്നത്‌.

×