വോള്‍വോയുടെ ഏറ്റവും വില കുറഞ്ഞ എസ്.യു.വി XC 40 ഇന്ത്യയില്‍ പുറത്തിറക്കി. ആര്‍-ഡിസൈന്‍ എന്ന ഒരു വകഭേദത്തില്‍ മാത്രം ലഭ്യമാകുന്ന XC 40-ക്ക് 39.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. റെഡ്, വൈറ്റ്, ബ്ലൂ എന്നീ മൂന്ന് നിറങ്ങളില്‍ XC 40 സ്വന്തമാക്കാം.
സ്വീഡിഷ് ബ്രാണ്ടായ വോള്‍വോയുടെ ഏറ്റവും ചെറിയ എസ്.യു.വി കൂടിയാണിത്. പൈലറ്റ് അസിസ്റ്റ് സിസ്റ്റം, സിറ്റി സേഫ്റ്റി, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എബിഎസ്, ഇബിഡി, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ സുരക്ഷ ഒരുക്കും.
ഡ്രൈവിങ്ങിനിടയില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കാണുന്നതാണ് വാഹനത്തിന്റെ പ്രത്യേകതകളിലൊന്ന്. കാല്‍നടയാത്രക്കാര്‍, റോഡ് തടസ്സമുണ്ടാക്കുന്ന വസ്തുക്കള്‍, എന്നിവയ്ക്ക് പുറമെ റോഡിന് കുറുകെചാടാനൊരുങ്ങുന്ന മൃഗങ്ങളെക്കുറിച്ച് പോലും മുന്നറിയിപ്പ് തരാന്‍ വാഹനത്തിന് കഴിയും. ഈ അവസ്ഥയില്‍ മുന്നറിയിപ്പ് തരുകയും വേണമെങ്കില്‍ സ്വയം വാഹനം നിയന്ത്രിക്കുകയും വരെ ചെയ്യും.
190 എച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് XC 40-ക്ക് കരുത്തേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തിക്കും.
9.0 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. റോഡുകളിലേക്ക് നല്ലവണ്ണമുള്ള കാഴ്ചയ്ക്കായി ഉയര്‍ന്ന സീറ്റിങ്ങ് പൊസിഷനാണ് വാഹനത്തിന് നല്‍കിയത്. 4425 എംഎം നീളവും 1652 എംഎം ഉയരവും 1863 എംഎം വീതിയും 211 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്.