Advertisment

ഔഡിയുടെ രണ്ടാം തലമുറ ഔഡി ആര്‍എസ്‌ 5 കൂപ്പേ ഇന്ത്യയിലെത്തി

author-image
admin
New Update

ബംഗലൂരു:  ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിപുതിയ രണ്ടാം തലമുറ ഔഡി ആര്‍എസ്‌ 5 കൂപ്പേ ഇന്ത്യയിലിറക്കി. ബംഗലൂരുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ വിരാട്ട്‌ കോഹ്ലിയാണ്‌ പുതിയ ഔഡി ആര്‍എസ്‌ 5 കൂപ്പേ വിപണിയില്‍ അവതരിപ്പിച്ചത്‌.

Advertisment

 

publive-image

കൂടുതല്‍ സാങ്കേതിക മികവും 450 കുതിരശക്തി കരുത്തുള്ള അത്യാധുനിക 2.9 ടിഎഫ്‌എസ്‌ഐ ബൈ-ടര്‍ബോ എഞ്ചിന്‍ യൂണിറ്റുമാണ്‌ ഔഡി ആര്‍എസ്‌ 5 കൂപ്പേയുടെ സവിശേഷതകളിലൊന്ന്‌. 600 എന്‍എം വരെ ടോര്‍ക്ക്‌ ഉത്‌പാദിപ്പിക്കാന്‍ കഴിവുള്ളതാണ്‌ ഇതിന്റെ എഞ്ചിന്‍.

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക്‌ വെറും 3.9 സെക്കന്‍ഡില്‍ എത്താന്‍ തക്ക വേഗശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കി മിയാണ്‌.

ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്‌ഡ്‌ ഓട്ടോയും സഹിതം ഔഡി സ്‌മാര്‍ട്‌ഫോണ്‍ ഇന്റര്‍ഫേസും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ എല്ലാ ഔഡി ഡീലര്‍ഷിപ്പുകളിലും ലഭ്യമായ പുതിയ ഔഡി ആര്‍എസ്‌ 5 കൂപ്പേയുടെ വില 1,10,65,000 രൂപയാണ്‌.

ഒരു സ്‌പോര്‍ട്‌സ്‌ കാറിന്റെ പ്രവര്‍ത്തനക്ഷമതയോടെയുള്ള ആഡംബര കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മികച്ചതും സവിശേഷവുമായ കാറാണ്‌ പുതിയ ഔഡി ആര്‍എസ്‌ 5 കൂപ്പേയെന്ന്‌ ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു.

Advertisment