ഹോണ്ടയുടെ 2018 ഗോള്‍ഡ്‌ വിംഗിന്റെ വിതരണത്തിനു കൊച്ചിയില്‍ തുടക്കം കുറിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, July 7, 2018

കൊച്ചി:  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ അവരുടെ ലക്ഷ്വറി ടൂറര്‍ മോട്ടോര്‍ സൈക്കിള്‍ `2018 ഗോള്‍ഡ്‌ വിംഗി’ന്റെ വിതരണത്തിനു കൊച്ചിയില്‍ തുടക്കം കുറിച്ചു. കൊച്ചിയില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ മൂന്ന്‌ ഉടമകള്‍ക്ക്‌ ഗോള്‍ഡ്‌ വിംഗ്‌ കൈമാറി.

കാന്‍ഡി ആര്‍ഡന്റ്‌ റെഡ്‌ കളറില്‍ പുറത്തിറക്കിയിട്ടുള്ള വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില 26.85 ലക്ഷം രൂപയാണ്‌.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള 2018 ഗോള്‍ഡ്‌ വിംഗ്‌ ഭാരം കുറഞ്ഞതും കൂടുതല്‍ ശക്തവും വേഗത്തില്‍ നീങ്ങുന്നവയുമാണ്‌. 7-സ്‌പീഡ്‌ ഡ്യൂവല്‍ ക്ലച്ച്‌ ട്രാന്‍സ്‌ മിഷന്‍, പുതിയതായി വികസിപ്പിച്ചെടുത്ത 6 – സിലിണ്ടര്‍ എന്‍ജിന്‍, ഡബിള്‍ വിഷ്‌ബോണ്‍ ഫ്രണ്ട്‌ സസ്‌പെന്‍ഷന്‍, ത്രോട്ടില്‍ ബൈ വയര്‍ വഴിയുള്ള ക്രൂയിസ്‌ കണ്‍ട്രോള്‍, മാറ്റം വരുത്താവുന്ന ഇലക്‌ട്രിക്‌ വിന്‍ഡ്‌സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ ഇന്റഗ്രേഷന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ അവരുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഗോള്‍ഡ്‌ വിങ്ങുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു.

എഴിഞ്ച്‌്‌ ടിഎഫ്‌ടി കളര്‍ ഡിസ്‌പ്ലേ, എല്‍ഇഡി ലൈറ്റിംഗ്‌, ഓട്ടോ കാന്‍സലിംഗ്‌ ഇന്‍ഡിക്കേറ്റര്‍, സ്‌മാര്‍ട്ട്‌ കീ നിയന്ത്രണം, ഇഗ്‌നിഷന്‍, ലഗേജ്‌ എന്നിവയ്‌ക്കുള്ള സൗകര്യവും നല്‍കുന്നു തുടങ്ങിയവ ഇവയിലെ സവിശേഷതകളാണ്‌.

“ഗുണമേന്മയുള്ള, ആഢംബരപൂര്‍വമായ റൈഡിംഗിന്‌ പേരുകേട്ടതാണ്‌ 2018 ഗോള്‍ഡ്‌ വിംഗ.്‌ 2018-ലെ ഹോണ്ട ടൂ വീലേഴ്‌സ്‌ ഇന്ത്യ ഓട്ടോ എക്‌സ്‌പോ പവലിയനിലെ കാഴ്‌ചയായിരുന്നു 2018 ഗോള്‍ഡ്‌ വിംഗ്‌. ആപ്പിള്‍ കാര്‍പ്ലേ പോലുള്ള ആധുനിക സവിശേഷതകളുമായാണ്‌ ഗോള്‍ഡ്‌ വിംഗ്‌ അവതരിപ്പിച്ചിട്ടുള്ളത്‌.

ലോകത്തിലെ ആപ്പിള്‍ കാര്‍പ്ലേ ലഭ്യമാക്കിയിട്ടുള്ള ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ കൂടിയാണിത്‌” – ഹോണ്ട മോട്ടോര്‍ സൈക്കില്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദവീന്ദര്‍ സിംഗ്‌ ഗുലേറിയ പറഞ്ഞു.

×